ടി10 ലീഗിലെ കോച്ചിംഗ് ദൗത്യം ഏറ്റെടുക്കാനൊരുങ്ങി ഗിബ്സ്

ടി10 ലീഗില്‍ രാജസ്ഥാനി ഹീറോസിന്റെ കോച്ചായി ഹെര്‍ഷല്‍ ഗിബ്സ് എത്തുന്നു. നിലവില്‍ കുവൈറ്റ് ദേശീയ ടീമിന്റെ മുഖ്യ കോച്ചാണ് ഗിബ്സ്. ടി10 ലീഗിലെ രണ്ടാം സീസണില്‍ 8 ടീമുകളാവും ഇത്തവണയുണ്ടാകുക. കഴിഞ്ഞ സീസണില്‍ 6 ടീമുകളായിരുന്നു പങ്കെടുത്തിരുന്നത്. കഴിഞ്ഞ സീസണില്‍ ടീം ശ്രീലങ്ക എന്ന പേരില്‍ കളിച്ചിരുന്ന ടീമിനെ പുനസംഘടിപ്പിച്ചാണ് രാജസ്ഥാനി ഹീറോസ് ഇറങ്ങുന്നത്.

കന്നി സീസണില്‍ കേരള കിംഗ്സ് ആണ് ചാമ്പ്യന്മാരായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial