Site icon Fanport

ഇന്ത്യയുടെ വെള്ള ജേഴ്സി അണിഞ്ഞത് അഭിമാന നിമിഷം : നടരാജൻ

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ വെള്ള ജേഴ്സി അണിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനമുള്ള നിമിഷമാണെന്ന് ഇന്ത്യൻ താരം ടി നടരാജൻ. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് മുൻപ് തന്റെ സോഷ്യൽ മീഡിയയിലാണ് തന്റെ അഭിമാന നിമിഷത്തെ കുറിച്ച് ടി നടരാജൻ വിവരിച്ചത്.

ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയെന്നത് പുതിയ വെല്ലുവിളിയാണെന്നും താൻ അതിന് തയ്യാറാണെന്നും നടരാജൻ ട്വിറ്ററിൽ കുറിച്ച്. ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഇന്ത്യക്ക് വേണ്ടി ഏകദിനത്തിലും ടി20യിലും അരങ്ങേറ്റം കുറിച്ച ടി നടരാജൻ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുമെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ ഇന്ത്യയുടെ നെറ്റ്‌സ് ബൗളറായാണ് ടി നടരാജൻ ഓസ്ട്രേലിയയിൽ എത്തിയത്. എന്നാൽ ഫാസ്റ്റ് ബൗളർമാരായ ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരുടെ പരിക്ക് ടി നടരാജന് ഇന്ത്യൻ ടീമിൽ അവസരം നേടി കൊടുക്കുകയായിരുന്നു.

Exit mobile version