ഗുജറാത്ത് പ്രീമിയര്‍ ലീഗില്‍ ആന്‍ഡ്രൂ സൈമണ്ട്സും ബ്രയാന്‍ ലാറയും

മേയ് മാസം അവസാനം മുതല്‍ ജൂണ്‍ ആദ്യം വരെ ഗുജറാത്തില്‍ നടക്കുന്ന പ്രഥമ ഗുജറാത്ത് പ്രീമിയര്‍ ലീഗില്‍ മുന്‍ ക്രിക്കറ്റിംഗ് ഇതിഹാസങ്ങളുടെ സാന്നിധ്യം. സൂറത്ത്, അഹമ്മദാബാദ്, രാജ്കോട് എന്നിവടങ്ങള്‍ വേദിയായി തീരുമാനിച്ചിരിക്കുന്ന ടൂര്‍ണ്ണമെന്റ് മേയ് 28നു ആരംഭിച്ച് ജൂണ്‍ 10 വരെ നീണ്ട് നില്‍ക്കുമെന്നാണ് കരുതുന്നത്. 6 മുന്‍ ഇന്ത്യന്‍ താരങ്ങള്‍, 18 അന്താരാഷ്ട്ര താരങ്ങള്‍, പ്രാദേശിക താരങ്ങള്‍ എന്നിവരാണ് 12 ദിവസം നീണ്ട് നില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുക.  ആന്‍ഡ്രൂ സൈമണ്ട്സും ബ്രയാന്‍ ലാറയും ഉള്‍പ്പെടുന്നതാണ് ഈ 18 മുന്‍ വിദേശ താരങ്ങള്‍.

ഓരോ ടീമിലും ഒരു മുന്‍ ഇന്ത്യന്‍ താരം, മൂന്ന് പുതിയ താരങ്ങള്‍, പ്രാദേശിക താരങ്ങള്‍ എന്നിവര്‍ക്ക് പുറമേ മൂന്ന് മുന്‍ വിദേശ താരങ്ങളും ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. 18 മത്സരങ്ങളാവും ഉണ്ടാകുക. വിജയികള്‍ക്ക് 51 ലക്ഷം രൂപയും റണ്ണേഴ്സപ്പിനു 21 ലക്ഷം രൂപയുമാണ് ലഭിക്കുക. പങ്കെടുക്കുന്ന ടീമുകള്‍ക്ക് 2 ലക്ഷം രൂപ ലഭിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആറ് ദിവസത്തെ ആര്‍സിബി ക്യാമ്പിനു തുടക്കം
Next articleവളാഞ്ചേരിയിൽ റോയൽ ട്രാവൽസിന് സമനില