സയ്യദ് മുഷ്താഖ് അലി സൗത്ത് സോണ്‍ ടീമില്‍ മൂന്ന് മലയാളികള്‍

സയ്യദ് മുഷ്താഖ് അലി ടൂര്‍ണ്ണമെന്റിനായുള്ള സൗത്ത് സോണ്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമിനെ വിനയ് കുമാര്‍ ആണ് നയിക്കുന്നത്. ടീമിലേക്ക് മൂന്ന് മലയാളികളെ തിരഞ്ഞെടുത്തിട്ടുണ്ട്. ഓപ്പണര്‍ വിഷ്ണു വിനോദ്, ഫാസ്റ്റ് ബൗളര്‍മാരായ സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി എന്നിവരാണ് ടീമിലിടം നേടിയ മറ്റു മലയാളികള്‍. സച്ചിന്‍ ബേബിയെ റിസര്‍വ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടീം: വിനയ് കുമാര്‍(നായകന്‍), വിജയ് ശങ്കര്‍(ഉപനായകന്‍), മയാങ്ക് അഗര്‍വാല്‍, തന്മയ് അഗര്‍വാല്‍, വിഷ്ണു വിനോദ്, റിക്കി ഭുയി, ദിനേശ് കാര്‍ത്തിക, ഹനുമ വിഹാരി, രാഹില്‍ ഷാ, എം അശ്വിന്‍, പവന്‍ ദേശ്പാണ്ഡേ, സ്വരൂ കൂമാര്‍, വിസി മിലിന്ദ്, ബേസില്‍ തമ്പി, ശ്രീനാഥ് അരവിന്ദ്, അരവിന്ദ് ശ്രീനാഥ്

റിസര്‍വ്: സ്വപ്നില്‍ അസ്നോഡ്കര്‍, സച്ചിന്‍ബേബി, അശ്വിന്‍ ക്രൈസ്റ്റ്, അശ്വിന്‍ ഹെബ്ബാര്‍, ബാബ അപരാജിത്, മെഹ്ദി ഹസന്‍, സുചിത്

Previous articleവിജയം സ്വന്തമാക്കി ക്വസ്റ്റ് വെറ്റ്, അലാമി
Next articleആതിഥേയർക്ക് കാലിടറി; മാവൂരിൽ ജവഹർ മാവൂരും എടപ്പാളിൽ സ്കൈ ബ്ലൂവും വീണു