
കേരളത്തിനെ 5 വിക്കറ്റിനു പരാജയപ്പെടുത്തി തമിഴ്നാടിനു സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളത്തിനു 20 ഓവറില്‍ 128 റണ്‍സ് മാത്രമേ നേടാനായുള്ളു. വിഷ്ണു വിനോദ് പതിവു പോലെ അതിവേഗത്തില്‍ സ്കോറിംഗ് ആരംഭിച്ചുവെങ്കിലും വ്യക്തിഗത സ്കോര്‍ 19ല്‍ എത്തിയപ്പോള്‍ പുറത്തായത് കേരളത്തിനു തിരിച്ചടിയായി. 53 റണ്‍സ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സച്ചിന് ബേബി , ജലജ് സക്സേന(22) എന്നിവക്ക് മാത്രമാണ് കേരളത്തിനു വേണ്ടി മികച്ച സ്കോര്‍ കണ്ടെത്താനായത്. തമിഴ്നാടിനു വേണ്ടി അശ്വിന് ക്രൈസ്റ്റ് 3 വിക്കറ്റ് നേടിയപ്പോള്‍ ആര് സതീഷ് 2 വിക്കറ്റ്, രാഹില്‍ ഷാ ഒരു വിക്കറ്റ് നേടി വിക്കറ്റ് പട്ടികയില്‍ ഇടം നേടി.
ബാബ അപരാജിത് പുറത്താകാതെ നേടിയ 51 റണ്‍സിന്റെ ബലത്തില്‍ തമിഴ്നാട് 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 14 എക്സ്ട്രാസാണ് മത്സരത്തില്‍ കേരളം എറിഞ്ഞത്. സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍, റൈഫി, ജലജ്, ബേസില്‍ തമ്പി എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
സൗത്ത് സോണ്‍ മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് മത്സരങ്ങള്‍ മാത്രം വിജയിച്ച കേരളത്തിനു 8 പോയിന്റുകളാണ് ഉള്ളത്. തമിഴ്നാട്, കര്‍ണ്ണാടക ടീമുകള്‍ക്ക് 16 പോയിന്റുകള്‍ ലഭിച്ചപ്പോള്‍, ഹൈദ്രബാദ് 12 പോയിന്റുകള്‍ നേടി കേരളത്തിനു തൊട്ടു മുകളിലത്തെ സ്ഥാനത്താണ്. ആന്ധ്രയ്ക്ക് 8 പോയിന്റുകള്‍ സ്വന്തമായുള്ളപ്പോള്‍ ഗോവ