ഒരു റണ്‍സ് അകലെ സയ്യദ് മുഷ്താഖ് അലി ട്രോഫി ശതകം നഷ്ടമായി പ്രശാന്ത് ചോപ്ര

ഹിമാചല്‍ പ്രദേശിന്റെ പ്രശാന്ത് ചോപ്രയ്ക്ക് ഒരു റണ്‍സ് അകലെ സയ്യദ് മുഷ്താഖ് അലി ടി20 ടൂര്‍ണ്ണമെന്റില്‍ ശതകം നഷ്ടമായി. ഇന്ന് നടന്ന മത്സരത്തില്‍ നോര്‍ത്ത് സോണില്‍ ഹരിയാനയുമായായിരുന്നു ഹിമാചലിന്റെ മത്സരം. ന്യൂ ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‍ല മൈതാനത്ത് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹിമാചല്‍ പ്രശാന്ത് ചോപ്രയുടെയും(99*) പരസ് ഡോഗ്രയുടെയും(47*) ബാറ്റിംഗ് മികവില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടുകയായിരുന്നു.

11 ബൗണ്ടറി അടങ്ങിയ ഇന്നിംഗ്സില്‍ 64 പന്തുകളാണ് പ്രശാന്ത് നേരിട്ടത്. ഒരു സിക്സര്‍ പോലും അടിക്കാനായില്ലെങ്കിലും താരം ഈ സീസണില്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. രഞ്ജി സീസണില്‍ ധരംശാലയില്‍ പഞ്ചാബിനെതിരെ 338 റണ്‍സ് നേടി പ്രശാന്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഹിമാചല്‍ പ്രദേശിനു വേണ്ടി ആദ്യമായി ട്രിപിള്‍ സെഞ്ച്വറി അടിക്കുന്ന താരമെന്ന നേട്ടവും അന്ന് പ്രശാന്ത് സ്വന്തമാക്കിയിരുന്നു.

തന്റെ 25ാം ജന്മദിനത്തിന്റെ അന്നാണ് പ്രശാന്ത് ട്രിപ്പിള്‍ ശതകം തികച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleചെറിയവളപ്പ് ഫൈവ്സിൽ പറമ്പായിക്ക് കിരീടം, WFC വെണ്മണൽ റണ്ണേഴ്സ് അപ്പ്
Next articleവിജയം തേടി ഹറികെയിന്‍സും സിക്സേര്‍സും, ടോസ് ഹറികെയിന്‍സിനു