സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ മനീഷ് പാണ്ടേ കര്‍ണ്ണാടകയെ നയിക്കും

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കര്‍ണ്ണാടകയെ നയിക്കുക മനീഷ് പാണ്ടേ. മയാംഗ് അഗര്‍വാള്‍, ദേവ്ദത്ത് പടിക്കിൽ എന്നിവര്‍ ഉള്‍പ്പെടുന്ന കരുത്തരായ ടീമിനെയാണ് കര്‍ണ്ണാടക പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ പരിക്ക് കാരണം മനീഷ് പാണ്ടേ കളിച്ചിരുന്നില്ല. കരുൺ നായരായിരുന്നു സീസണിൽ കര്‍ണ്ണാടകയുടെ ക്യാപ്റ്റനായി ചുമതല വഹിച്ചത്. കഴിഞ്‍ സീസണിൽ പഞ്ചാബിനോട് ക്വാര്‍ട്ടറിൽ ടീം തോറ്റുവെങ്കിലും അതിന് തൊട്ടു മുമ്പത്തെ രണ്ട് വര്‍ഷവും കര്‍ണ്ണാടകയായിരുന്നു സയ്യദ് മുഷ്താഖ് അലി ട്രോഫി ജേതാക്കള്‍.

കര്‍ണ്ണാടക: Manish Pandey (C), Mayank Agarwal, Devdutt Padikkal, KV Siddharth, Rohan Kadam, Anirudha Joshi, Abhinav Manohar, Karun Nair, Sharath BR, Nihal Ullal, Shreyas Gopal, Krishnappa Gowtham, Jagadeesha Suchith, Pravin Dubey, KC Cariappa, Prasidh Krishna, Prateek Jain, Vyshak Vijaykumar, MB Darshan, Vidyadhar Patil.

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ വാഷിംഗ്ടൺ സുന്ദറും ദിനേശ് കാര്‍ത്തിക്കുമില്ല, വിജയ് ശങ്കര്‍ തമിഴ്നാടിനെ നയിക്കും

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ വാഷിംഗ്ടൺ സുന്ദര്‍ കളിക്കില്ല. താരത്തിന് നാലാഴ്ച കൂടി വിശ്രമം ആവശ്യമായി വരുമെന്നാണ് നാഷണൽ ക്രിക്കറ്റ് അക്കാഡമി തലവന്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയത്.

ദിനേശ് കാര്‍ത്തിക്കിന്റെ അഭാവത്തിൽ തമിഴ്നാടിനെ വിജയ് ശങ്കര്‍ നയിക്കും. ക്യാപ്റ്റനായി കാര്‍ത്തിക്കിനെയാണ് നിശ്ചയിച്ചതെങ്കിലും താരത്തിന്റെ കാല്‍മുട്ടിനേറ്റ പരിക്ക് കാരണം ആറാഴ്ച വിശ്രമം ആവശ്യമായി വരുമെന്നാണ് അറിയുന്നത്.

സയ്യിദ് മുസ്താഖ് അലി ട്രോഫിയിൽ മുംബൈയെ രഹാനെ നയിക്കും

വരാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിൽ മുംബൈയെ ഇന്ത്യൻ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ ആയ അജിങ്ക്യ രഹാനെ നയിക്കും. പൃഥ്വി ഷാ ആണ് വൈസ് ക്യാപ്റ്റൻ. യശസ്വി ജയ്സ്വാളും 20 അംഗ ടീമിൽ ഇടം നേടി. നവംബർ 4ന് ആണ് സയ്യിദ് മുസ്താഖ് അലി ടൂർണമെന്റ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ മുംബൈ കർണാടകയെ ആണ് നേരിടേണ്ടത്.

Mumbai squad: Ajinkya Rahane (c), Prithvi Shaw, Aditya Tare, Shivam Dube, Tushar Deshpande, Sarfaraz Khan, Prashant Solanki, Shams Mulani, Atharva Ankolekar, Dhaval Kulkarni, Hardik Tamore, Mohit Awasthi, Siddhesh Lad, Sairaj Patil, Aman Khan, Arman Jaffer, Yashasvi Jaiswal, Tanush Kotian, Deepak Shetty, Roystan Dias.

ഖലീൽ അഹമ്മദ് സയ്യദ് മുഷ്താഖ് അലി ട്രോഫി കളിക്കില്ല

സൺറൈസേഴ്സിന് വേണ്ടി ഏതാനം മത്സരങ്ങള്‍ കളിച്ച ശേഷം പരിക്കേറ്റ ഖലീൽ അഹമ്മദ് വരാനിരിക്കുന്ന സയ്യദ് മുഷ്താഖ് അലി ട്രോഫി കളിക്കില്ലെന്ന് സൂചന. താരം നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ റീഹാബ് നടപടികളുമായി മുന്നോട്ട് പോകുകയാമെന്നാണ് ലഭിയ്ക്കുന്ന വിവരം.

സെപ്റ്റംബര്‍ 22, 25 തീയ്യതികളിൽ ഐപിഎലില്‍ കളിച്ച താരം പിന്നീട് സൈഡ് സ്ട്രെസ് പറഞ്ഞതിനാൽ ഫ്രാഞ്ചൈസി സപ്പോര്‍ട്ട് സ്റ്റാഫ് അത് സംസ്ഥാന അസോസ്സിയഷനെ അറിയിച്ചു. ഖലീൽ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസ്സിയേഷന്റെ കരാര്‍ ഉള്ള താരമല്ലാത്തതിനാൽ തന്നെ അദ്ദേഹത്തെ എന്‍സിഎയിലേക്ക് അയയ്ക്കുകയായിരുന്നു.

നവംബര്‍ 11ന് ആരംഭിയ്ക്കുന്ന ടി20 ടൂര്‍ണ്ണമെന്റിന് മുമ്പ് താരം ഫിറ്റ് ആവുക പ്രയാസമാണെന്നാണ് ലഭിയ്ക്കുന്ന വിവരം.

സയ്യദ് മുഷ്താഖ് അലി ട്രോഫി സെലക്ഷനില്‍ മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍ സെക്രട്ടറിമാര്‍ ഇടപെട്ടു

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയുടെ ദയനീയമായ പ്രകടനമായിരുന്നു ഏവരും കണ്ടത്. അതിന് കാരണമായി ക്രിക്കറ്റ് ഇംപ്രൂവിംഗ് കമ്മിറ്റി മുന്‍ തലവന്‍ ലാല്‍ചന്ദ് രജ്പുത് പറയുന്നത് മുംബൈ അസോസ്സിയേഷന്‍ സെക്രട്ടറിമാര്‍ ടീം ഇലവന്റെ തിരഞ്ഞെടുപ്പില്‍ ഇടപെട്ടുവെന്നാണ്.

അസോസ്സിയേഷന്റെ എത്തിക്സ് ഓഫീസര്‍ക്ക് അയയ്ച്ച കത്തിലാണ് രജ്പുത് ഇത് വ്യക്തമാക്കിയത്. സെലക്ടര്‍മാരും തന്നോടൊപ്പം ഇത് ശരി വയ്ക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 18നാണ് രാജ്പുത് തലവനായ സിഐസിയെ എംസിഎ പിരിച്ച് വിട്ടത്.

ബറോഡയുടെ നടുവൊടിച്ച് മണിമാരന്‍, ആശ്വാസമായി വിഷ്ണു സോളങ്കി – അതിത് സേത്ത് കൂട്ടുകെട്ട്

സയ്യദ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍ ബറോഡയുടെ നടുവൊടിച്ച് മണിമാരന്‍ സിദ്ധാര്‍ത്ഥ്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബറോഡയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സാണ് നേടുവാനായത്. 36/6 എന്ന നിലയില്‍ നിന്നാണ് ബറോഡ ഈ സ്കോറിലേക്ക് എത്തിയത്.

വിഷ്ണു സോളങ്കി 49 റണ്‍സ് നേടിയാണ് മത്സരത്തിലേക്ക് വീണ്ടും ബറോഡയെ തിരികെ കൊണ്ടുവന്നത്. 4 വിക്കറ്റ് പ്രകടനം നടത്തിയ മണിമാരന്റെ സ്പെല്‍ ബറോഡയെ തകര്‍ത്തെറിയുകയായിരുന്നു.

4 ഓവറില്‍ 20 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് മണിമാരന്‍ സിദ്ധാര്‍ത്ഥ് തന്റെ മൂന്ന് വിക്കറ്റും നേടിയത്. ഏഴാം വിക്കറ്റില്‍ 58 റണ്‍സുമായി വിഷ്ണു സോളങ്കി – അതിത് സേത്ത് കൂട്ടുകെട്ടാണ് ബറോഡയെ വലിയ നാണക്കേടില്‍ നിന്ന് കരകയറ്റിയത്. 29 റണ്‍സ് നേടിയ സേത്തിനെ പുറത്താക്കി സോനു യാദവ് ആണ് കൂട്ടുകെട്ട് തകര്‍ത്തത്.

സോളങ്കി അവസാന ഓവറില്‍ ഒരു പന്ത് അവശേഷിക്കെ റണ്ണൗട്ടാകുമ്പോള്‍ അര്‍ഹമായ അര്‍ദ്ധ ശതകം താരത്തിന് നഷ്ടമായി.

 

ബറോഡയും തമിഴ്നാടും സയ്യദ് മുഷ്താഖ് അലി ട്രോഫി ഫൈനലില്‍

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ ഫൈനലില്‍ കയറി ബറോഡയും തമിഴ്നാടും. തമിഴ്നാട് രാജസ്ഥാനെയും ബറോഡ പഞ്ചാബിനെയും മറികടന്നാണ് ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലേക്ക് കടന്നത്. ഫൈനല്‍ മത്സരം ജനുവരി 31 ഞായറാഴ്ച അഹമ്മദാബാദിലെ സര്‍ദ്ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ നടക്കും.

രാജസ്ഥാനെതിരെ ഏഴ് വിക്കറ്റ് വിജയം ആണ് തമിഴ്നാട് നേടിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടിയപ്പോള്‍ തമിഴ്നാട് 3 വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവറില്‍ 158 റണ്‍സ് നേടി വിജയം ഉറപ്പാക്കി. 54 പന്തില്‍ 89 റണ്‍സ് നേടിയ തമിഴ്നാടിന്റെ അരു‍ണ്‍ കാര്‍ത്തിക് ആണ് കളിയിലെ താരം.

പഞ്ചാബിനെതിരെ 25 റണ്‍സ് വിജയം നേടിയാണ് ബറോഡ ഫൈനലിലേക്കെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബറോഡ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടിയപ്പോള്‍ പഞ്ചാബ് 8 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സേ നേടിയുള്ളു.

ബറോഡയ്ക്കായി കേധാര്‍ ദേവ്ദര്‍ 64 റണ്‍സും കാര്‍ത്തിക് കാക്ഡേ 53 റണ്‍സും നേടി തിളങ്ങി. പഞ്ചാബിന് വേണ്ടി ക്യാപ്റ്റന്‍ മന്‍ദീപ് സിംഗ് 24 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് കാര്യമായ പിന്തുണ ഇല്ലാതിരുന്നപ്പോള്‍ ചേസിംഗ് ദുഷ്കരമായി.

 

വെടിക്കെട്ട് പ്രകടനവുമായി മഹിപാല്‍ ലോംറോര്‍, 16 റണ്‍സ് വിജയം സ്വന്തമാക്കി രാജസ്ഥാനും സെമിയില്‍

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ നാലാം ക്വാര്‍ട്ടറില്‍ വിജയം സ്വന്തമാക്കി രാജസ്ഥാന്‍. ഇന്ന് ബിഹാറിനെതിരെ 16 റണ്‍സ് വിജയം കരസ്ഥമാക്കിയാണ് രാജസ്ഥാന്‍ സെമിയില്‍ കടന്നത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. ബിഹാറിന് 4 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് മാത്രമേ നേടാനായുള്ളു.

37 പന്തില്‍ 78 റണ്‍സ് നേടിയ മഹിപാല്‍ ലോംറോറും 38 റണ്‍സ് വീതം നേടിയ ഭരത് ശര്‍മ്മയും അങ്കിത് ലാംബയുമാണ് രാജസ്ഥാന്‍ നിരയില്‍ തിളങ്ങിയത്. ബിഹാറിന് വേണ്ടി രണ്ട് വീതം വിക്കറ്റാണ് അശുതോഷ് അമനും സൂരജ് കശ്യപും നേടിയത്.

68 റണ്‍സുമായി മംഗല്‍ മഹറൗര്‍ ബിഹാറിന് വേണ്ടി പുറത്താകാതെ നിന്നുവെങ്കിലും വിജയം നേടുവാന്‍ ബിഹാറിനായില്ല. വികാശ് യാദവ് 17 പന്തില്‍ 27 റണ്‍സുമായി പുറത്താകാതെ നിന്നു.

അവസാന പന്തില്‍ സിക്സ് നേടി ബറോഡ സെമിയിലേക്ക്

സയ്യദ് മുഷ്താഖ് അലി ട്രോഫി സെമിയില്‍ കടക്കുന്ന മൂന്നാമത്തെ ടീമായി ബറോഡ. ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമിലുള്ള ടീമായ ഹരിയാനയ്ക്കെതിരെ 8 വിക്കറ്റ് വിജയമാണ് ബറോഡ ഇന്ന് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹരിയാന 148 റണ്‍സാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ലക്ഷ്യം ബറോഡ അവസാന പന്തില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ഹിമാന്‍ഷു റാണ 49 റണ്‍സും ശിവം ചൗഹാന്‍ 35 റണ്‍സും നേടിയാണ് ഹരിയാനയ്ക്കായി തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ബറോഡയ്ക്ക് മികച്ച ബാറ്റിംഗ് ടോപ് ഓര്‍ഡറില്‍ പുറത്തെടുത്ത കേധാര്‍ ദേവ്ദര്‍(43) വിഷ്ണു സോളങ്കി(71*) എന്നിവരുടെ പ്രകടനങ്ങളാണ് രക്ഷിച്ചെടുത്തത്. അവസാന ഓവറില്‍ 18 റണ്‍സായിരുന്നു ബറോഡ ജയത്തിനായി നേടേണ്ടിയിരുന്നത്.

ആദ്യ മൂന്ന് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് ബറോഡയ്ക്ക് നേടാനായത്. ഇതില്‍ വിഷ്ണു സോളങ്കിയുടെ ക്യാച്ച് സുമിത് കുമാര്‍ കൈവിടുകയും ചെയ്തു. പിന്നീടുള്ള പന്തുകളില്‍ ഒരു സിക്സും ഒരു ഫോറും നേടി ലക്ഷ്യം അവസാന പന്തില്‍ 5 റണ്‍സാക്കി വിഷ്ണു മാറ്റുകയായിരുന്നു.

അവസാന പന്തും അതിര്‍ത്തി കടത്തി ടീമിനെ സെമിയിലേക്ക് കടത്തുമ്പോള്‍ വിഷ്ണു 46 പന്തില്‍ നിന്ന് 71 റണ്‍സാണ് നേടിയത്.

പഞ്ചാബും തമിഴ്നാടും സെമിയില്‍

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ സെമി ഫൈനലില്‍ കടന്ന് പഞ്ചാബും തമിഴ്നാടും. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ പഞ്ചാബ് കര്‍ണ്ണാടകയെയും തമിഴ്നാട് ഹിമാച്ചല്‍ പ്രദേശിനെയും പരാജയപ്പെടുത്തുകയായിരുന്നു.

കര്‍ണ്ണാടകയ്ക്കെതിരെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം പുറത്തെടുത്ത പഞ്ചാബ് എതിരാളികളഎ 87 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം 12.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം ഉറപ്പാക്കുകയായിരുന്നു. സിദ്ധാര്‍ത്ഥ് കൗള്‍ മൂന്നും സന്ദീപ് ശര്‍മ്മ, അര്‍ഷ്ദീപ് സിംഗ്, രമണ്‍ദീപ് സിംഗ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടുകയായിരുന്നു.

സിമ്രാന്‍ സിംഗ് 49 റണ്‍സും മന്‍ദീപ് സിംഗ് 35 റണ്‍സും നേടി പുറത്താകാതെ നിന്നാണ് പഞ്ചാബിന്റെ അനായാസ വിജയം ഉറപ്പാക്കിയത്.

Tamilnadu

രണ്ടാം ക്വാര്‍ട്ടറില്‍ ഹിമാച്ചലിനെതിരെ 5 വിക്കറ്റ് വിജയമാണ് തമിഴ്നാട് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഹിമാച്ചല്‍ 135/9 എന്ന സ്കോര്‍ നേടിയപ്പോള്‍ തമിഴ്നാട് 17.5 ഓവറില്‍ വിജയം ഉറപ്പാക്കി. 52 റണ്‍സ് നേടിയ ബാബ അപരാജിതും 19 പന്തില്‍ 40 റണ്‍സ് നേടിയ ഷാരൂഖ് ഖാനും ആണ് തമിഴ്നാടിന്റെ വിജയം എളുപ്പത്തിലാക്കിയത്.

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ നോക്ക്ഔട്ട് ഘട്ടം, താരങ്ങളെല്ലാം നെഗറ്റീവ്

സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ നോക്ക്ഔട്ട് ഘട്ടം ആരംഭിക്കുവാനിരിക്കെ താരങ്ങളെല്ലാം ക്വാറന്റീനില്‍ പ്രവേശിച്ചു. താരങ്ങളുടെ കോവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ് ആണെന്നും അറിയുന്നു. ജനുവരി 20ന് അഹമ്മദാബാദിലെത്തിയ കര്‍ണ്ണാടക, പഞ്ചാബ്, തമിഴ്നാട്, ഹിമാച്ചല്‍ പ്രദേശ്, ഹരിയാന, ബറോഡ, ബിഹാര്‍, രാജസ്ഥാന്‍ എന്നീ ടീമിലെ താരങ്ങളെ ഉടന്‍ കോവിഡ് ടെസ്റ്റിന് വിധേയരാക്കുകയായിരുന്നു.

ജനുവരി 26 മുതല്‍ ജനുവരി 31 വരെയാണ് നോക്ക്ഔട്ട് ഘട്ട മത്സരങ്ങള്‍. ജനുവരി 10 മുതല്‍ 19 വരെ ആറ് വേദികളിലായായിരുന്നു സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ പ്രാഥമിക ഘട്ട മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ഇന്ത്യയുടെ പുതിയ സെലക്ഷന്‍ കമ്മിറ്റി നോക്ക്ഔട്ട് ഘട്ട മത്സരങ്ങള്‍ വീക്ഷിക്കുവാന്‍ എത്തുമെന്നാണ് അറിയുന്നത്.

സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ മോശം പ്രകടനം, മുംബൈ കോച്ച് സ്ഥാനം ഒഴിഞ്ഞു

സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് മുംബൈ കോച്ച് അമിത് പാഗ്നിസ് സ്ഥാനം ഒഴിഞ്ഞു. ടൂര്‍ണ്ണമെന്റില്‍ എലൈറ്റ് ഗ്രൂപ്പ് ഇയില്‍ അഞ്ച് മത്സരങ്ങളില്‍ ആദ്യ നാല് മത്സരങ്ങളിലും പരാജയമേറ്റു വാങ്ങിയ മുംബൈയ്ക്ക് ഒരു വിജയം ആണ് നേടാനായത്.

തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് താന്‍ പടിയിറങ്ങുന്നതെന്ന് പാഗ്നിസ് വ്യക്തമാക്കി. ടീമെന്ന നിലയില്‍ ഒരുമിച്ച് പരിശീലനം നടത്തുവാന്‍ സാധിക്കാതെ പോയതാണ് മുംബൈയ്ക്ക് തിരിച്ചടിയായതെന്ന് അമിത് വ്യക്തമാക്കി.

Exit mobile version