പ്രീക്വാര്‍ട്ടറിൽ കേരളത്തിന് എതിരാളികള്‍ ഹിമാച്ചൽ പ്രദേശ്

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ പ്രീക്വാര്‍ട്ടറിൽ കേരളത്തിന് എതിരാളികള്‍ ഹിമാച്ചൽ പ്രദേശ്. ഇന്നലെ നടന്ന മത്സരത്തിൽ മധ്യ പ്രദേശിനെ അട്ടിമറിച്ചാണ് കേരളം പ്രീക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്.

നവംബര്‍ 16ന് ആണ് ഹിമാച്ചലുമായുള്ള കേരളത്തിന്റെ മത്സരം. ഡല്‍ഹിയിലാണ് നോക്ക്ഔട്ട് ഘട്ട മത്സരങ്ങള്‍ നടക്കുക. മറ്റു പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളിൽ മഹാരാഷ്ട്രയും വിദര്‍ഭയും ഏറ്റുമുട്ടുമ്പോള്‍ കര്‍ണ്ണാടകയ്ക്ക് എതിരാളി സൗരാഷ്ട്ര ആണ്.

തമിഴ്നാട്, ബംഗാള്‍, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവര്‍ നേരിട്ട് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ക്വാര്‍ട്ടറിലെ ഒരു മത്സരം ഗുജറാത്തും ഹൈദ്രാബാദും ചേര്‍ന്നാണ്.

കേരളം പ്രീക്വാര്‍ട്ടര്‍ മത്സരം വിജയിച്ചാൽ ക്വാര്‍ട്ടറിൽ തമിഴ്നാട് ആണ് എതിരാളികള്‍.

തീയായ് സഞ്ജു സാംസണും സച്ചിൻ ബേബിയും, കേരളത്തിന്റെ വെടിക്കെട്ട് റൺ ചെയ്സ്

സയ്യിദ് മുസ്താഖലി ട്രോഫിയിൽ കേരളത്തിന് ആവേശകരമായ വിജയം. ഇന്ന് മധ്യപ്രദേശിന് എതിരെ 172 റൺസിന്റെ വിജയ ലക്ഷ്യവുമായി ഇറങ്ങിയ കേരളം ക്യാപ്റ്റൻ സഞ്ജു സാംസന്റെയും സച്ചിൻ ബേബിയുടെയും മികവിൽ എട്ടു വിക്കറ്റ് വിജയം സ്വന്തമാക്കി. 18 ഓവറിലേക്ക് ലക്ഷ്യം മറികടക്കാൻ കേരളത്തിനായി. 29 റൺസ് എടുത്ത രോഹനും 21 റൺസ് എടുത്ത അസറുദ്ദീനും കേരളത്തിന് മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണർമാർ പുറത്തായപ്പോൾ 8 ഓവറിൽ രണ്ടു വിക്കറ്റിന് 62 റൺസ് എന്ന നിലയിലായിരുന്നു കേരളം. പിന്നെ കണ്ടത് വെടിക്കെട്ടായിരിന്നു.

സഞ്ജു സാംസൺ 33 പന്തിൽ 56 റൺസ് എടുത്ത് പുറത്താകാതെ നിന്നു. 4 ഫോറും3 സിക്സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്സ്. കൂടുതൽ ആക്രമിച്ചു കളിച്ച സച്ചിൻ ബേബി 27 പന്തിൽ 51 റൺസും എടുത്തു. സച്ചിനും 4 ഫോറും മൂന്ന് സിക്സും അടിച്ചു. നേരത്തെ ആദ്യം ബാറ്റു ചെയ്ത മധ്യപ്രദേശിന് വേണ്ടി രജത് പടിദാർ 77 റൺസ് എടുത്ത് തിളങ്ങിയിരുന്നു‌

രജത് പടിദാറിന് അര്‍ദ്ധ ശതകം, കേരളത്തിനെതിരെ മികച്ച സ്കോര്‍ നേടി മധ്യ പ്രദേശ്

ആദ്യ ഓവരിൽ വെങ്കിടേഷ് അയ്യരെ നഷ്ടമായെങ്കിലും രജത് പടിദാര്‍, കുല്‍ദീപ് ഗെഹി, പാര്‍ത്ഥ് സഹാനി എന്നിവരുടെ ബാറ്റിംഗ് മികവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി മധ്യ പ്രദേശ്. ടോസ് നേടിയ കേരളം ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ പ്രതീക്ഷിച്ച തുടക്കമാണ് മനു കൃഷ്ണന്‍ നല്‍കിയത്. എന്നാൽ പിന്നീട് മത്സരത്തിൽ കാര്യമായ പ്രഭാവം സൃഷ്ടിക്കുവാന്‍ കേരള ബൗളര്‍മാര്‍ക്കായില്ല.

രജത് 49 പന്തിൽ 77 റൺസ് നേടിയപ്പോള്‍ കുല്‍ദീപ് 31 റൺസും പാര്‍ത്ഥ് 32 റൺസുമാണ് നേടിയത്. 7 ഫോറും മൂന്ന് സിക്സുമാണ് താരം നേടിയത്.

രോഹന്‍ കുന്നുമ്മലിന് അര്‍ദ്ധ ശതകം, ആസാമിനെതിരെ കേരളത്തിന് 8 വിക്കറ്റ് വിജയം

ആസാമിനെ 121 റൺസിലൊതുക്കിയ ശേഷം 18 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ വിജയം കരസ്ഥമാക്കി കേരളം. രോഹന്‍ കുന്നുമ്മൽ നേടിയ അര്‍ദ്ധ ശതകമാണ് കേരളത്തിന്റെ ശ്രദ്ധേയമായ പ്രകടനം. താരം 56 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ സച്ചിന്‍ ബേബി 21 റൺസുമായി രോഹന് മികച്ച പിന്തുണ നല്‍കി.

ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 56 റൺസാണ് നേടിയത്. മുഹമ്മദ് അസ്ഹറുദ്ദീന്‍(24), സഞ്ജു സാംസൺ(14) എന്നിവരുടെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്.

ആസാമിനെ 121 റൺസിന് എറിഞ്ഞൊതുക്കി കേരളം

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ആസാമിനെ 121/8 എന്ന സ്കോറിലൊതുക്കി കേരളം. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ആണ് ആസാം നിരയിലെ ടോപ് സ്കോറര്‍. 98/8 എന്ന നിലയിലേക്ക് വീണ ടീമിനെ 9ാം വിക്കറ്റ് കൂട്ടുകെട്ട് 23 റൺസ് നേടിയാണ് ഈ സ്കോറിലേക്ക് എത്തിച്ചത്. സാഹിൽ ജെയിന്‍(21), പല്ലവ് കുമാര്‍ ദാസ്(16) എന്നിവര്‍ക്കൊപ്പം റോഷന്‍ അലം(14*) മുക്താര്‍ ഹുസൈന്‍(10*) എന്നിവരാണ് ആസാമിനായി നിര്‍ണ്ണായക സംഭാവന നല്‍കിയത്.

കേരള നിരയിൽ ബേസിൽ തമ്പി മൂന്നും, ജലജ് സക്സേന രണ്ടും വിക്കറ്റ് നേടി.

ബാറ്റിംഗ് തകര്‍ന്നു, വിഷ്ണു വിനോദിന്റെ അര്‍ദ്ധ ശതകം വിഫലം, റെയില്‍വേസിനെതിരെ കേരളത്തിന് 6 റൺസ് തോല്‍വി

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ഇന്ന് നടന്ന മത്സരത്തിൽ റെയിൽവേസിനെതിരെ കേരളത്തിന് തോൽവി. ഇന്ന് ബൗളിംഗ് തിരഞ്ഞെടുത്ത കേരളത്തിനെതിരെ 20 ഓവറിൽ 144/6 എന്ന സ്കോറാണ് റെയിൽവേസ് നേടിയത്.

39 റൺസുമായി പുറത്താകാതെ നിന്ന ഉപേന്ദ്ര യാദവ് ടോപ് സ്കോറര്‍ ആയപ്പോള്‍ പ്രഥം സിംഗ്(22), ശിവം ചൗധരി(22) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍. കേരളത്തിനായി മിഥുന്‍ മൂന്ന് വിക്കറ്റ് നേടി.

കേരളത്തിന്റെ ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ ടീം 24/4 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ റോബിന്‍ ഉത്തപ്പയുടെ അഭാവവും കേരള ടോപ് ഓര്‍ഡറിനെ ബാധിച്ചു.

പിന്നീട് വിഷ്ണു വിനോദിന്റെ ഒറ്റയാള്‍ പോരാട്ടം ആണ് കേരളത്തിന്റെ തോല്‍വിയുടെ ആഘാതം കുറച്ചത്. 62 റൺസാണ് 43 പന്തിൽ നിന്ന് വിഷ്ണു നേടിയത്. സച്ചിന്‍ ബേബി 25 റൺസ് നേടി.

അവസാന രണ്ടോവറിൽ 30 റൺസ് വീണ്ടിയിരുന്ന കേരളത്തിനായി വിഷ്ണുവും മനുവും ചേര്‍ന്ന് 23 റൺസ് നേടിയെങ്കിലും റെയില്‍വേസിന്റെ സ്കോറിന് 6 റൺസ് അകലെ വരെ മാത്രമേ ടീമിനെത്താനായുള്ളു. 10 പന്തിൽ 21 റൺസ് നേടി മനു കൃഷ്ണനും മികച്ച പോരാട്ടവീര്യമാണ് പുറത്തെടുത്തത്.

കേരളത്തിന് 6 വിക്കറ്റ് നഷ്ടത്തിൽ 138 റൺസാണ് ചേസിംഗിൽ നേടാനായത്.

വെടിക്കെട്ട് ബാറ്റിംഗിന് ശേഷം റിട്ടേര്‍ഡ് ഹര്‍ട്ടായി റോബിന്‍ ഉത്തപ്പ, സഞ്ജുവും കസറി, കേരളത്തിന് ജയം

ബിഹാറിനെതിരെ 7 വിക്കറ്റ് വിജയം നേടി കേരളം. ബിഹാറിന്റെ സ്കോറായ 131 റൺസ് 14.1 ഓവറിലാണ് കേരളം മറികടന്നത്. ഇന്ന് മുഹമ്മദ് അസ്ഹറുദ്ദീനെ(8) തുടക്കത്തിൽ നഷ്ടമാകുമ്പോളേക്കും റോബിന്‍ ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിൽ കേരളം 64 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്.

34 പന്തിൽ 57 റൺസ് നേടിയ റോബിന്‍ 5 ഫോറും 4 സിക്സും അടങ്ങിയ ഇന്നിംഗ്സിന് ശേഷം റിട്ടേര്‍ഡ് ഹര്‍ട്ട് ആയി മടങ്ങുകയായിരുന്നു. ബിഹാര്‍ നല്‍കിയ 132 റൺസ് ലക്ഷ്യം കേരളം 14.1 ഓവറിൽ മറികടക്കുമ്പോള്‍ സഞ്ജു സാംസണുമാണ് ടീമിനെ മുന്നോട്ട് നയിച്ചത്. സഞ്ജു 20 പന്തിൽ 45 റൺസ് നേടി പുറത്താകാതെ നിന്നു. 4 സിക്സും മൂന്ന് ഫോറുമാണ് താരം നേടിയത്. ബിഹാര്‍ നായകന്‍ അഷുതോഷ് അമന്‍ രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബിഹാര്‍ 5 വിക്കറ്റ് നഷ്ടത്തിൽ 131 റൺസാണ് നേടിയത്. എസ് ഗനി പുറത്താകാതെ 53 റൺസ് നേടിയപ്പോള്‍ മഹ്റൗര്‍ 30 റൺസും ബിപിന്‍ സൗരഭ് 19 റൺസും നേടി.

കേരളത്തിനായി ബേസിൽ തമ്പി മൂന്ന് വിക്കറ്റ് നേടി.

പൊരുതാതെ കീഴടങ്ങി കേരളം, 9 വിക്കറ്റിന്റെ അനായാസ ജയവുമായി ഗുജറാത്ത്

സഞ്ജു നേടിയ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ 123 റൺസ് നേടിയ കേരളത്തെ സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ പരാജയപ്പെടുത്തി ഗുജറാത്ത്. പ്രിയാംഗ് പഞ്ചലും എസ്ഡി ചൗഹാനും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 15.3 ഓവറിൽ കേരളം വിജയം കുറിച്ചു.

66 റൺസ് നേടിയ പ്രിയാംഗ് പഞ്ചലിനെ കെഎം ആസിഫ് ആണ് പുറത്താക്കിയത്. ചൗഹാന്‍ 50 റൺസുമായി പുറത്താകാതെ നിന്നു.

റൺസ് നേടിയത് സഞ്ജു മാത്രം, ഗുജറാത്തിനെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച

ഗുജറാത്തിനെതിരെ കേരളത്തിന് സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ ബാറ്റിംഗ് തകര്‍ച്ച. ഇന്ന് ടോസ് നഷ്ടമായ ശേഷം ബാറ്റിംഗിനിറങ്ങിയ കേരളത്തിന് 123 റൺസാണ് 5 വിക്കറ്റ് നഷ്ടത്തിൽ നേടാനായത്.

സഞ്ജു സാംസൺ പുറത്താകാതെ 54 റൺസ് നേടിയപ്പോള്‍ 19 റൺസ് നേടിയ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. മുഹമ്മദ് അസ്ഹറുദ്ദീന്‍(13), വിഷ്ണു വിനോദ്(12) എന്നിവരാണ് രണ്ടക്ക സ്കോര്‍ നേടിയ മറ്റു താരങ്ങള്‍.

60/2 എന്ന നിലയിൽ സഞ്ജുവും സച്ചിനും കേരളത്തെ മുന്നോട്ട് നയിക്കുന്നതിനിടെ സച്ചിന്റെ വിക്കറ്റ് നഷ്ടമായതിന് ശേഷം ഗുജറാത്ത് മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുകയായിരുന്നു. പിന്നീട് സഞ്ജുവും വിഷ്ണു വിനോദും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ 29 റൺസ് കൂടി നേടി.

ഇന്നിംഗ്സിന്റെ അവസാന പന്തിൽ സിക്സര്‍ പറത്തി സഞ്ജു തന്റെ അര്‍ദ്ധ ശതകം തികയ്ക്കുകയായിരുന്നു. ആറാം വിക്കറ്റിൽ 30 റൺസ് റോജിത്തുമായി സഞ്ജു നേടി. റോജിത് പുറത്താകാതെ 9 റൺസുമായി ക്രീസിൽ നിന്നു.

 

മുംബൈ സ്ക്വാഡിൽ നാല് താരങ്ങള്‍ക്ക് കോവിഡ്, മുഷ്താഖ് അലി സ്ക്വാഡിൽ നിന്ന് പിന്‍വലിച്ചു

മുംബൈ സ്ക്വാഡിലെ നാല് താരങ്ങള്‍ക്ക് കോവിഡ്. സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കായി പ്രഖ്യാപിച്ച സ്ക്വാഡിൽ നിന്ന് ഈ നാല് താരങ്ങളെ പിന്‍വലിച്ചു. മുംബൈ സ്ക്വാഡ് യാത്ര തിരിയ്ക്കുന്നതിന് മുമ്പുള്ള പരിശോധനയിലാണ് ഈ താരങ്ങളുടെ കോവിഡ് സ്ഥിരീകരിച്ചത്.

സര്‍ഫ്രാസ് ഖാന്‍, ഷംസ് മുലാനി, പ്രശാന്ത് സോളങ്കി, സായിരാജ് പാട്ടീൽ എന്നിവരാണ് കോവിഡ് ബാധിതരായത്. മുംബൈ എയര്‍പോട്ടിൽ വെച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ഗുവഹാട്ടിയിലേക്ക് യാത്രയാകുന്നതിന് മുമ്പുള്ള പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. ഈ നാല് താരങ്ങളെയും വീട്ടിലേക്ക് മടക്കി ഐസൊലേഷനിൽ തുടരുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അജിങ്ക്യ രഹാനെ നയിക്കുന്ന ടീം എലൈറ്റ് ബി ഗ്രൂപ്പിലാണ് കളിക്കുന്നത്. കര്‍ണ്ണാടക, ബംഗാള്‍, ബറോഡ, ചത്തീസ്ഗഢ്, സര്‍വീസസ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റു താരങ്ങള്‍.

റുതുരാജ് മഹാരാഷ്ട്രയെ നയിക്കും

ഐ പി എല്ലിൽ സ്റ്റാറായി മാറിയ റുതുരാജ് ഗെയ്‌ക്‌വാദ് മഹാരാഷ്ട്രയെ സയ്യിദ് മുസ്താഖ് അലി ട്രോഫിയിൽ നയിക്കും. എലൈറ്റ് ഗ്രൂപ്പ് എയിൽ ഉള്ള മഹാരാഷ്ട്ര തമിഴ്‌നാടിനെ ആണ് അവരുടെ ആദ്യ മത്സരത്തിൽ നേരിടുന്നത്. നൗഷാദ് ഷൈക്ക് ആണ് വൈസ് ക്യാപ്റ്റൻ. കെ കെ ആർ താരം രാഹുൽ ത്രിപാതി പരിക്ക് കാരണം ടീമിൽ എത്തിയില്ല. കേദർ ജാദവ് ടീമിൽ ഉണ്ട്.

Maharashtra Squad: Ruturaj Gaikwad (captain), Naushad Shaikh (vice-captain), Kedar Jadhav, Yash Nahar, Azim Kazi, Ranjeet Nikam, Satyajeet Bachhav, Taranjitsingh Dhillon, Mukesh Choudhary, Ashay Palkar, Manoj Ingle, Pradeep Dadhe, Shamshuzama Kazi, Swapnil Fulpagar, Divyang Hinganekar, Sunil Yadav, Dhanrajsingh Pardeshi, Swapnil Gugale, Pawan Shah and Jagdish Zope. 

സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കായുള്ള കേരളത്തിന്റെ ജഴ്സി പുറത്തുവിട്ടു

സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കായുള്ള കേരള സീനിയര്‍ ടീമിന്റെ ജഴ്സ് പുറത്തുവിട്ടു. കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ ഭാരവാഹികള്‍ക്കൊപ്പം സഞ്ജു സാംസൺ, സച്ചിന്‍ ബേബി, ജലജ് സക്സേന എന്നീ താരങ്ങള്‍ക്ക് ടീം ജഴ്സി, പ്രാക്ടീസ് ജഴ്സി, ക്യാപ് എന്നിവ നല്‍കിയാണ് ചടങ്ങ് നടത്തിയത്.

Kerala

കേരളത്തിന്റെ ടീമംഗങ്ങളും മുഖ്യ കോച്ച് ടിനു യോഹന്നാനും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഡല്‍ഹിയിൽ നടക്കുന്ന മത്സരങ്ങളിൽ ഗുജറാത്ത്, ബിഹാര്‍, റെയില്‍വേസ്, ആസം, മധ്യപ്രദേശ് എന്നിവരാണ് കേരളത്തിന്റെ എതിരാളികള്‍. നവംബര്‍ 4, 5, 6, 8, 9 തീയ്യതികളിലാണ് കേരളത്തിന്റെ മത്സരങ്ങള്‍.

Exit mobile version