സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ മനീഷ് പാണ്ടേ കര്‍ണ്ണാടകയെ നയിക്കും

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കര്‍ണ്ണാടകയെ നയിക്കുക മനീഷ് പാണ്ടേ. മയാംഗ് അഗര്‍വാള്‍, ദേവ്ദത്ത് പടിക്കിൽ എന്നിവര്‍ ഉള്‍പ്പെടുന്ന കരുത്തരായ ടീമിനെയാണ് കര്‍ണ്ണാടക പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ പരിക്ക് കാരണം മനീഷ് പാണ്ടേ കളിച്ചിരുന്നില്ല. കരുൺ നായരായിരുന്നു സീസണിൽ കര്‍ണ്ണാടകയുടെ ക്യാപ്റ്റനായി ചുമതല വഹിച്ചത്. കഴിഞ്‍ സീസണിൽ പഞ്ചാബിനോട് ക്വാര്‍ട്ടറിൽ ടീം തോറ്റുവെങ്കിലും അതിന് തൊട്ടു മുമ്പത്തെ രണ്ട് വര്‍ഷവും കര്‍ണ്ണാടകയായിരുന്നു സയ്യദ് മുഷ്താഖ് അലി ട്രോഫി ജേതാക്കള്‍.

കര്‍ണ്ണാടക: Manish Pandey (C), Mayank Agarwal, Devdutt Padikkal, KV Siddharth, Rohan Kadam, Anirudha Joshi, Abhinav Manohar, Karun Nair, Sharath BR, Nihal Ullal, Shreyas Gopal, Krishnappa Gowtham, Jagadeesha Suchith, Pravin Dubey, KC Cariappa, Prasidh Krishna, Prateek Jain, Vyshak Vijaykumar, MB Darshan, Vidyadhar Patil.

Previous articleബംഗ്ലാദേശ് പവര്‍പ്ലേയിൽ മെച്ചപ്പെടണം – ആഷ്‍വെൽ പ്രിന്‍സ്
Next articleമോനാങ്ക് പട്ടേൽ യുഎസ്എയുടെ ടി20 നായകന്‍