ക്വാര്‍ട്ടറിൽ കേരളത്തിന് എതിരാളികളായി എത്തുന്നത് അയല്‍ക്കാര്‍ തന്നെ

Kerala

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കരുത്തരായ ഹിമാച്ചൽ പ്രദേശിനെതിരെ 8 വിക്കറ്റ് വിജയം നേടിയ കേരളത്തിന് എതിരാളികളായി ക്വാര്‍ട്ടറിൽ തമിഴ്നാട്. ഇന്ന് സ‍ഞ്ജു സാംസണിന്റെയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും തകര്‍പ്പന്‍ അര്‍ദ്ധ ശതകങ്ങളുടെ ബലത്തിലാണ് കേരളം തമിഴ്നാടിനെതിരെയുള്ള ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പാക്കിയത്.

നവംബര്‍ 18ന് രാവിലെ 8.30ന് ആണ് കേരളത്തിന്റെ മത്സരം. മറ്റു ക്വാര്‍ട്ടര്‍ ഫൈനലുകളിൽ രാജസ്ഥാന്‍ വിദര്‍ഭയെയും ബംഗാള്‍ കര്‍ണ്ണാടകയെയും ഗുജറാത്ത് ഹൈദ്രാബാദിനെയും നേരിടും.

Previous articleരോഹിത്തും രാഹുലും ഒരു പോലെ ശാന്തര്‍, ഇരുവര്‍ക്കും പരസ്പരം മികച്ച രീതിയിൽ മനസ്സിലാക്കാനാകും – സുനിൽ ഗവാസ്കര്‍
Next articleഹോളണ്ട് ഇൻ, ഹാളണ്ട് ഔട്ട്!! 2018ലെ നിരാശ ഖത്തറിൽ തീർക്കാൻ ഓറഞ്ച് പട