സയ്യദ് മുഷ്താഖ് അലി ട്രോഫി കേരളം നാളെ ആന്ധ്രയ്ക്കെതിരെ

സയ്യദ് മുഷ്താഖ് അലി ടി20യില്‍ സൗത്ത് സോണ്‍ വിഭാഗത്തില്‍ തങ്ങളുടെ ആദ്യ മത്സരത്തിനു കേരളം നാളെ ഇറങ്ങുന്നു. ഇന്ത്യന്‍ സമയം രാവിലെ 9നാണ് മത്സരം അരങ്ങേറുക. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരളത്തിനെ സച്ചിന്‍ ബേബി നയിക്കും. രണ്ടാം മത്സരത്തില്‍ കേരളം തിങ്കളാഴ്ച കര്‍ണ്ണാടകത്തിനെ നേരിടും.

കേരളത്തിന്റെ ടീം
സച്ചിന്‍ ബേബി(ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, രോഹന്‍ പ്രേം, ജലജ് സക്സേന, വിനോദ് കുമാര്‍, പ്രശാന്ത് പദ്മനാഭന്‍, സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, റൈഫി വിന്‍സന്റ് ഗോമസ്, ഇക്ബാല്‍ അബ്ദുള്ള, ഫാബിദ് അഹമ്മദ്, ഉണ്ണികൃഷ്ണന്‍ മനുകൃഷ്ണന്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ്

നാളെ നടക്കുന്ന മറ്റു മത്സരങ്ങള്‍

പഞ്ചാബ് – ഹരിയാന
റെയില്‍വേസ് – മധ്യ പ്രദേശ്
ആസം – ജാര്‍ഖണ്ഡ്
ഹൈദ്രാബാദ് – ഗോവ
ഹിമാചല്‍ പ്രദേശ് – സര്‍വീസസ്
മുംബൈ – ബറോഡ
ഗുജറാത്ത് – മഹാരാഷ്ട്ര
ഒഡീഷ – ത്രിപുര
ഉത്തര്‍ പ്രദേശ് – ചത്തീസ്ഗഢ്
തമിഴ്നാട് – കര്‍ണ്ണാടക
ഡല്‍ഹി – ജമ്മു & കാശ്മീര്‍

Previous articleഇമ്രാന്‍ താഹിര്‍ മാന്‍ ഓഫ് ദി മാച്ച്, ദക്ഷിണാഫ്രിക്കയ്ക്ക് 8 വിക്കറ്റ് വിജയം
Next articleനാസറിന് ഹാട്രിക്, എടക്കരയിൽ ബ്ലാക്കിനെ വീഴ്ത്തി അൽ ശബാബിന് കിരീടം