സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കായുള്ള കേരളത്തിന്റെ ജഴ്സി പുറത്തുവിട്ടു

Keralajerseylaunch

സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കായുള്ള കേരള സീനിയര്‍ ടീമിന്റെ ജഴ്സ് പുറത്തുവിട്ടു. കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ ഭാരവാഹികള്‍ക്കൊപ്പം സഞ്ജു സാംസൺ, സച്ചിന്‍ ബേബി, ജലജ് സക്സേന എന്നീ താരങ്ങള്‍ക്ക് ടീം ജഴ്സി, പ്രാക്ടീസ് ജഴ്സി, ക്യാപ് എന്നിവ നല്‍കിയാണ് ചടങ്ങ് നടത്തിയത്.

Kerala

കേരളത്തിന്റെ ടീമംഗങ്ങളും മുഖ്യ കോച്ച് ടിനു യോഹന്നാനും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഡല്‍ഹിയിൽ നടക്കുന്ന മത്സരങ്ങളിൽ ഗുജറാത്ത്, ബിഹാര്‍, റെയില്‍വേസ്, ആസം, മധ്യപ്രദേശ് എന്നിവരാണ് കേരളത്തിന്റെ എതിരാളികള്‍. നവംബര്‍ 4, 5, 6, 8, 9 തീയ്യതികളിലാണ് കേരളത്തിന്റെ മത്സരങ്ങള്‍.

Keralateam

Previous article7090 കോടി ഇറക്കുന്നത് അതിനുള്ള കണക്കുകൂട്ടലുകള്‍ നടത്തിയിട്ട് – സഞ്ജീവ് ഗോയങ്ക
Next articleപാക്കിസ്ഥാന്‍ പരമ്പരയിൽ നിന്ന് പിന്മാറേണ്ടി വന്നതിൽ നിരാശ – കെയിന്‍ വില്യംസൺ