Keralacricket

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ കര്‍ണ്ണാടകയെ മുട്ടുകുത്തിച്ച് കേരളം

സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ രണ്ടാം വിജയം കുറിച്ച് കേരളം. ഇന്ന് കര്‍ണ്ണാടകയെ 53 റൺസിനാണ് കേരളം പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 179/4 എന്ന സ്കോര്‍ നേടിയപ്പോള്‍ കര്‍ണ്ണാടകയ്ക്ക് 126/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

വൈശാഖ് ചന്ദ്രന്‍ 4 വിക്കറ്റുമായി കേരളത്തിന് വേണ്ടി തിളങ്ങിയപ്പോള്‍ മിഥുന്‍ എസ് രണ്ട് വിക്കറ്റ് നേടി. 36 റൺസ് നേടിയ ലുവ്നിത് സിസോദിയ ആണ് കര്‍ണ്ണാടകയുടെ ടോപ് സ്കോറര്‍.

കേരളത്തിനായി 47 പന്തിൽ 95 റൺസ് നേടിയ മൊഹമ്മദ് അസ്ഹറുദ്ദീനാണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.

Exit mobile version