കേരളത്തിനോട് ബാറ്റ് ചെയ്യുവാന്‍ ആവശ്യപ്പെട്ട് ആന്ധ്ര, ടീമുകള്‍ അറിയാം

Photo:Facebook/ KeralaCricketAssociation

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തങ്ങളുടെ നാലാം ജയം തേടിയെത്തുന്ന കേരളം ആദ്യം ബാറ്റ് ചെയ്യും. മത്സരത്തില്‍ ടോസ് നേടിയ ആന്ധ്ര ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗ് മികവിന്റെ ബലത്തില്‍ കൂറ്റന്‍ സ്കോര്‍ മറികടന്ന് വമ്പന്മാരായ മുംബൈയ്ക്കും ഡല്‍ഹിയ്ക്കുമെതിരെ ജയം നേടിയെത്തുന്ന ടീമാണ് കേരളം. അതേ സമയം ഒരു മത്സരം പോലും ആന്ധ്രയ്ക്ക് വിജയിക്കാനായിട്ടില്ല.

കേരളം: റോബിന്‍ ഉത്തപ്പ, മുഹമ്മദ് അസ്ഹറുദ്ദീന്‍, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ജലജ് സക്സേന, ശ്രീശാന്ത്, മിഥുന്‍ എസ്, ബേസില്‍ തമ്പി, കെഎം ആസിഫ്

ആന്ധ്ര: റിക്കി ഭുയി, കെഎസ് ഭരത്, അമ്പാട്ടി റായിഡു, അശ്വിന്‍ ഹെബ്ബാര്‍, മനീഷ് ഗോലാമാരു, സ്റ്റീഫന്‍, പ്രശാന്ത് കുമാര്‍, ധീരജ് കുമാര്‍, ഹരിശങ്കര്‍ റെഡ്ഢി, ലളിത് മോഹന്‍, ഷൊയ്ബ് മുഹമ്മദ് ഖാന്‍

Previous articleസാൻസിരോയിൽ ഇന്ന് ഇന്റർ മിലാനെ നേരിടാൻ യുവന്റസ്
Next articleമെസ്സി ഉണ്ടാകുമെന്ന് ഉറപ്പില്ല, സീസണിലെ ആദ്യ കിരീടം തേടി ബാഴ്സലോണ ഇന്ന് ഇറങ്ങും