സ്വിംഗാണ് ഇംഗ്ലണ്ടിലെ വെല്ലുവിളി, വെല്ലുവിളി ഏറ്റെടുക്കുന്നു: വിരാട് കോഹ്‍ലി

- Advertisement -

ഇംഗ്ലണ്ടിലെ ഏറ്റവും വലിയ വെല്ലുവിളി സ്വിംഗിനെ നേരിടുന്നതാണെന്ന് പറഞ്ഞ് വിരാട് കോഹ്‍ലി. അത് ഒട്ടുമിക്ക ടെസ്റ്റ് ടീമുകള്‍ക്കും ശ്രമകരമായ ദൗത്യമാണ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ സ്വിംഗിനു പൂര്‍ണ്ണമായ ആധിപത്യം നല്‍കുന്നതാണ്. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് അതിനു തയ്യാറെടുക്കുവാന്‍ വേണ്ടത്ര സമയവും സാഹചര്യവും കിട്ടിയിട്ടുണ്ടെന്നാണ് വിരാട് കോഹ്‍ലി പറഞ്ഞത്.

ഇംഗ്ലണ്ടില്‍ ഇത്തവണ ഇന്ത്യ മികവ് പുലര്‍ത്തുമെന്നാണ് പൊതുവേ എല്ലാവരും വിലയിരുത്തുന്നത്. ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ പേസ് ബൗളര്‍മാരും തിളങ്ങുമെന്നത് ഇന്ത്യന്‍ ടീമിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ബുദ്ധിമുട്ടേറിയ പരമ്പരയാണ് ഇംഗ്ലണ്ടിലേത്, എന്നാല്‍ ഇങ്ങനെ മാത്രമേ ക്രിക്കറ്റ് ടീം മെച്ചപ്പെടുകയുള്ളുവെന്നും കോഹ്‍ലി പറഞ്ഞു. വിദേശ പിച്ചുകളില്‍ ഇന്ത്യ മികച്ച ടീമല്ലെന്ന വിലയിരുത്തല്‍ മാറ്റുക എന്നതാണ് ആദ്യ ലക്ഷ്യമെന്നും കോഹ്‍ലി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement