ടോം ബ്രൂസ് സസ്സെക്സില്‍

- Advertisement -

ന്യൂസിലാണ്ട് താരം ടോം ബ്രൂസിനെ ടി20 ബ്ലാസ്റ്റിനു വേണ്ടി സ്വന്തമാക്കി സസ്സെക്സ്. സസ്സെക്സിന്റെ ഈ വര്‍ഷത്തെ 14 മത്സരങ്ങളിലും താരം പങ്കുചേരുമെന്ന് ക്ലബ്ബ് ഇന്ന് അറിയിച്ചു. പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ താരം സ്റ്റിയാന്‍ വാന്‍ സൈലിനു പകരമായാണ് ടോം ബ്രൂസ് ടീമിലെത്തുന്നത്. ടോം ടീമിലെത്തുന്നതോടു കൂടി മികച്ചൊരു വിദേശ താരമെന്ന ടീമിന്റെ ലക്ഷ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്ന് മുഖ്യ കോച്ച് ജേസണ്‍ ഗില്ലെസ്പി പറഞ്ഞു.

ന്യൂസിലാണ്ടിനായി 14 ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ചിട്ടുള്ള് ബ്രൂസ് 958 റണ്‍സാണ് നേടിയിട്ടുള്ളത്. ജനുവരി 2017നു ഇംഗ്ലണ്ടിനെതിരെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement