Picsart 23 11 24 14 48 44 363

ക്യാപ്റ്റൻ എന്ന ചിന്ത ഡ്രസിംഗ് റൂമിൽ ഉപേക്ഷിച്ചാണ് താൻ ബാറ്റ് ചെയ്തത് എന്ന് സൂര്യകുമാർ

ഇന്നലെആദ്യ ടി20യിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ക്യാപ്റ്റൻ ആയ സൂര്യകുമാർ ക്യാപ്റ്റൻസി തനിക്ക് സമ്മർദ്ദങ്ങൾ തന്നില്ല എന്ന് പറഞ്ഞു. ക്യാപ്റ്റൻസി എന്ന ലഗേജ് ഡ്രസ്സിംഗ് റൂമിൽ ഉപേക്ഷിച്ചാണ് താൻ കളിക്കാൻ ഇറങ്ങിയത് എന്ന് സൂര്യകുമാർ യാദവ് പറഞ്ഞു. ഇന്നലെ അറ്റാക് ചെയ്ത് കളിച്ച സൂര്യകുമാർ ഇന്ത്യയുടെ ടോപ് സ്കോറർ ആയിരുന്നു.

“ടീം കളിക്കുന്ന രീതിയിൽ വളരെ സന്തോഷമുണ്ട്. അവരുടെ ഊർജ്ജത്തിൽ വളരെ സന്തോഷമുണ്ട്, ഞങ്ങൾ സമ്മർദ്ദത്തിലായി, പക്ഷേ എല്ലാവരും ഒരുമിച്ച് ചേർന്ന് അത് മറികടന്നു‌. ക്യാപ്റ്റൻ ആവുക എന്നത് അഭിമാന നിമിഷമാണ്, വളരെ അഭിമാനകരമായ നിമിഷമാണ്. ഇന്ത്യക്കായി ഇറങ്ങുന്നതും ഇന്ത്യയുടെ ക്യാപ്റ്റൻ ആകുന്നതും ഒരു വലിയ നിമിഷമാണ്. സൂര്യകുമാർ പറഞ്ഞു.

“ഞാൻ ക്യാപ്റ്റൻസിയുടെ ലഗേജ് ഡ്രസ്സിംഗ് റൂമിൽ ഉപേക്ഷിച്ചു. എന്റെ ബാറ്റിംഗ് ആസ്വദിക്കാൻ ഞാൻ ശ്രമിക്കുന്നു. ഇന്നലെ ഗ്യാലറിയിലെ പിന്തുണയും അതിശയകരമായിരുന്നു, കാണികൾക്ക് നന്ദി പറയുന്നു,” സൂര്യകുമാർ പറഞ്ഞു.

Exit mobile version