സ്മിത്തിനെയും വാര്‍ണറെയും സ്വന്തമാക്കുവാന്‍ ശ്രമവുമായി സറേ

ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് വിലക്കുള്ള ഓസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാര്‍ണറെയും കൗണ്ടി കളിക്കുവാന്‍ അനുവദിക്കുകയാണെങ്കില്‍ സറേയ്ക്ക് അവരെ ടീമിലെടുക്കുവാന്‍ താല്പര്യമുണ്ടെന്നറിയിച്ച് കോച്ച് മൈക്കല്‍ ഡി വെനൂറ്റോ. എന്നാല്‍ അവര്‍ക്ക് കൗണ്ടി കളിക്കാനാകുമോ എന്നുള്ളത് അറിയില്ല എന്നും കോച്ച് അഭിപ്രായപ്പെട്ടു. തന്റെ അറിവില്‍ ഓസ്ട്രേലിയയിലെ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നതിനാണ് അവര്‍ക്ക് വിലക്കുള്ളത്. ഇരു ബോര്‍ഡുകള്‍ക്കും അനുവാദമുണ്ടെങ്കില്‍ തനിക്ക് സറേയിലേക്ക് ഇവരെ എടുക്കുന്നതില്‍ വിരോധമില്ലെന്നാണ് വെനൂറ്റോ പറഞ്ഞത്.

2013-2016 കാലഘട്ടത്തില്‍ ഓസ്ട്രേലിയയുടെ ബാറ്റിംഗ് കോച്ചായി പ്രവര്‍ത്തിച്ച ഡി വെനൂറ്റോ ഇരു താരങ്ങളുമായി മുമ്പ് സഹകരിച്ചിട്ടുണ്ട്. മിച്ചല്‍ മാര്‍ഷിന്റെ സേവനം നഷ്ടമായ സറേ പകരം തങ്ങളുടെ ഡീന്‍ എല്‍ഗാറുമായി കരാറിലേര്‍പ്പെട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleപി എഫ് എയുടെ ടീം ഓഫ് ദി ഇയറിൽ 5 മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ
Next articleസെൻട്രൽ എക്സൈസിനെ വീഴ്ത്തി ക്വാർട്ട്സിന് രണ്ടാം ജയം