സംഗക്കാരയ്ക്ക് ലൈഫ് ടൈം മെമ്പര്‍ഷിപ്പ് നല്‍കി സറേ

ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയ്ക്ക് ആജീവനാന്ത അംഗത്വം നല്‍കി ഇംഗ്ലീഷ് കൗണ്ടി സറേ. തുടര്‍ച്ചയായ ശതകങ്ങളോടു കൂടി മികച്ച ഫോമില്‍ കളിക്കുന്ന സംഗക്കാരയെ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ മികച്ച താരമായി തിരഞ്ഞെടുത്തിരുന്നു. അത് പോലെ അംഗങ്ങളുടെ വോട്ടിംഗിലും വര്‍ഷത്തെ മികച്ച താരം സംഗക്കാരയായിരുന്നു.

സീസണ്‍ അവസാനത്തോടെ തന്റെ ഫസ്റ്റ് ക്ലാസ് കരിയര്‍ അവസാനിപ്പിച്ച ശ്രീലങ്കന്‍ താരം കൗണ്ടിയില്‍ മൂന്ന് സീസണുകളാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കളിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകണക്കില്ലാത്ത ഗോളടി, നാപോളിക്ക് യൂറോപ്പിൽ ഒരു സ്പെഷ്യൽ ഗോളടി റെക്കോർഡ്
Next articleകൊൽക്കത്തൻ ലീഗ് ആർക്കെന്ന് ഇന്നറിയാം, ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും നേർക്കുനേർ