എന്റെ തിരിച്ചുവരവ് സാധ്യം: സുരേഷ് റെയ്‍ന

- Advertisement -

ഇന്ത്യന്‍ സെലക്ടര്‍മാര്‍ തന്നെ പാടേ അവഗണിക്കുമ്പോളും തിരിച്ചുവരവ് സാധ്യമെന്നതില്‍ തനിക്ക് തികഞ്ഞ വിശ്വാസമുണ്ടെന്നാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‍ന. ശ്രീലങ്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ മുന്‍ നിര താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുമെന്നും സുരേഷ് റെയ്‍ന പോലുള്ള താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി വരവ് സാധ്യമാകുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് ഉണ്ടായില്ല.

സുരേഷ് റൈനയുടെ രഞ്ജി പ്രകടനങ്ങളും തീര്‍ച്ചും മോശമായിരുന്നു ഈ സീസണില്‍. സ്ഥിതി ഇങ്ങനെയൊക്കെയാണെങ്കിലും തന്റെ തിരിച്ചുവരവില്‍ തനിക്ക് വിശ്വാസമുണ്ടെന്നാണ് താരം പറയുന്നത്. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് റെയ്‍ന ഈ അഭിപ്രായം പങ്കുവെച്ചത്. യുവരാജ് സിംഗും, ആശിഷ് നെഹ്‍റയും തങ്ങളുടെ കരിയറില്‍ ഇത്തരത്തില്‍ തിരിച്ചുവരവ് നടത്തിയിട്ടുണ്ടെന്നും തനിക്കും അത് സാധിക്കുമെന്നുമാണ് താരം മനസ്സ് തുറന്ന്.

ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടുമായുള്ള ടി20 മത്സരത്തിലാണ് റെയ്ന ഇന്ത്യയ്ക്ക് വേണ്ടി അവസാനം കളിച്ചത്. ആ മത്സരത്തില്‍ അര്‍ദ്ധ ശതകം നേടിയെങ്കിലും പിന്നീട് താരത്തിനു ഇന്ത്യന്‍ ജഴ്സി അണിയുവാനുള്ള അവസരം ലഭിച്ചില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement