ഐപിഎല്‍ മീഡിയ റൈറ്റ്സ് ഇ-ലേലം വേണ്ട: സുപ്രീം കോടതി

അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഐപിഎല്‍ മീഡിയ റൈറ്റ്സിനുള്ള തീരുമാനം എടുക്കുന്നതിനായി ഇ-ലേലം വേണമെന്ന് ഉത്തരവിറക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ലോധ കമ്മിറ്റിയോട് രാജ്യസഭ അംഗം കൂടിയായ ബിജെപി നേതാവ് സുബ്രമണ്യന്ഡ സ്വാമിയാണ് കത്ത് വഴി ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ ഇരു ഭാഗത്തെയും വാദം കേട്ട ശേഷം ചീഫ് ജസ്റ്റിസ് ദീപ് മിശ്ര ഇ-ലേലം ആവശ്യമില്ല എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

ബിസിസിഐ തങ്ങളുടെ നല്ലതിനായി ഇപ്പോളത്തെ നടപടിയായ ക്ലോസ്ഡ് ബിഡ്ഡുകള്‍ തന്നെ നിലനിര്‍ത്തണമെന്ന വാദമാണ് മുന്നോട്ട് വെച്ചത്. നിലവിലുള്ള നടപടികളില്‍ നിന്ന് തന്നെ മികച്ച ഫലം ലഭിക്കുമ്പോള്‍ പുതിയ സമീപനം തീര്‍ത്തും അനാവശ്യമാണെന്നാണ് ബോര്‍ഡിന്റെ പ്രതിനിധികള്‍ വാദിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleമൂന്നു വിദേശ താരങ്ങളെ ഒരു ദിവസം സൈൻ ചെയ്ത് ഷില്ലോങ്ങ് ലജോങ്ങ്
Next articleമൂന്നാം ജന്മദിനത്തിന് മൂന്നു ടീമുകൾ പ്രഖ്യാപിച്ച് ചെന്നൈയിൻ എഫ് സി