ആ സ്റ്റംപ് ഇനി ലേലത്തിനു, ലഭിക്കുന്ന തുക സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്

- Advertisement -

ഇംഗ്ലണ്ടിനെതിരെ ചരിത്ര വിജയം നേടി സ്കോട്‍ലാന്‍ഡ് വിജയത്തില്‍ ഉപയോഗിച്ച സ്റ്റംപ് ലേലത്തിനു വയ്ക്കുമെന്ന് അറിയിച്ച് സ്കോട്‍ലാന്‍ഡ്. മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ അവസാന ഓവറില്‍ 6 റണ്‍സിന്റെ വിജയമാണ് സ്കോട്‍ലാന്‍ഡ് നേടിയത്. ജോര്‍ജ്ജ് മുന്‍സേ, പ്രെസ്റ്റണ്‍ മോമ്മെസന്‍ എന്നിവര്‍ ഒപ്പുവച്ച സ്റ്റംപാണ് ലേലത്തിലൂടെ വില്‍ക്കാന്‍ ശ്രമിക്കുന്നത്.

വിജയത്തിനു ശേഷം ജോര്‍ജജ് മുന്‍സേ ആണ് സ്റ്റംപ് സ്വന്തമാക്കിയതെങ്കിലും താരം ഗോര്‍ഡണ്‍ ഫൈറ്റ്ബാക്ക് ക്യാംപൈയിനും എംഎന്‍ഡി സ്കോട്‍ലാന്‍ഡിന്റെ ഫണ്ട് റെയിസിംഗിനുമായി ഈ സ്റ്റംപ് ദാനം ചെയ്യുകയായിരുന്നു. അടുത്ത രണ്ട് ദിവസത്തില്‍ ഒന്നില്‍ ലേലം നടക്കുമെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement