രണ്ടാം ഓവറില്‍ ഇമാമിനെ നഷ്ടം, ലീഡ്സില്‍ പാക്കിസ്ഥാനു മോശം തുടക്കം

ലീഡ്സ് ടെസ്റ്റില്‍ സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് നേടുന്നതിനു മുമ്പ് ഓപ്പണര്‍ ഇമാം ഉള്‍ ഹക്കിനെ നഷ്ടമായി പാക്കിസ്ഥാന്‍. മത്സരത്തില്‍ ടോസ് നേടി പാക്കിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും രണ്ടാം ഓവറില്‍ തന്നെ സ്റ്റുവര്‍ട് ബ്രോഡിലൂടെ ഇംഗ്ലണ്ട് ടീമിനു കനത്ത പ്രഹരം നല്‍കി. ബെന്‍ സ്റ്റോക്സിനു പകരം ക്രിസ് വോക്സിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ട് ഈ മത്സരത്തിനു ഇറങ്ങിയത്. പാക്കിസ്ഥാന്‍ നിരയില്‍ ഉസ്മാന്‍ സലാഹുദ്ദീന്‍ അരങ്ങേറ്റം നടത്തി. ഇംഗ്ലണ്ടിനു വേണ്ടി സാം കറനും അരങ്ങേറ്റം കുറിക്കുന്നു. മാര്‍ക്ക് വുഡിനു പകരമാണ് കറന്‍ ടീമില്‍.

പാക്കിസ്ഥാന്‍: അസ്ഹര്‍ അലി, ഇമാം ഉള്‍ ഹക്ക്, ഹാരിസ് സൊഹൈല്‍, അസാദ് ഷഫീദ്, ഉസ്മാന്‍ സലാഹുദ്ദീന്‍, സര്‍ഫ്രാസ് അഹമ്മദ്, ഷദബ് ഖാന്‍, ഫഹീം അഷ്റഫ്, മുഹമ്മദ് അമീര്‍, ഹസന്‍ അലി, മുഹമ്മദ് അബ്ബാസ്

ഇംഗ്ലണ്ട്: അലിസ്റ്റര്‍ കുക്ക്, കീറ്റണ്‍ ജെന്നിംഗ്സ്, ജോ റൂട്ട്, ദാവീദ് മലന്‍, ജോണി ബൈര്‍സ്റ്റോ, ജോസ് ബട്‍ലര്‍, ക്രിസ് വോക്സ്, ഡോമിനിക് ബെസ്, സാം കറന്‍, സ്റ്റുവര്‍ട് ബ്രോഡ്, ജെയിംസ് ആന്‍ഡേഴ്സണ്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഡോപ് ടെസ്റ്റില്‍ പരാജയം, സഞ്ജിത ചാനുവിനു സസ്പെന്‍ഷന്‍
Next articleഇന്ത്യന്‍ ഡബിള്‍സ് സഖ്യത്തിനു രണ്ടാം റൗണ്ടില്‍ തോല്‍വി