ബ്രോഡിന്റെ ആറ് വിക്കറ്റ്, തന്നെ ആദ്യ ടെസ്റ്റില്‍ നിന്ന് പുറത്തിരുത്തിയതിന് മറുപടിയുമായി ഇംഗ്ലണ്ട് സീനിയര്‍ താരം

ആദ്യ ടെസ്റ്റില്‍ തന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയതിനുള്ള അതൃപ്തി മറച്ചു വയ്ക്കാതിരുന്ന സ്റ്റുവര്‍ട് ബ്രോഡ് വിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന്റെ മികച്ച ബൗളിംഗ് പ്രകടനത്തില്‍ ചുക്കാന്‍ പിടിച്ചത് വഴി തന്നെ പുറത്താക്കിയ തീരുമാനം തെറ്റായി പോയി എന്ന് കാണിക്കുകയാണ് മാഞ്ചസ്റ്ററില മൂന്നാം ടെസ്റ്റില്‍. 31 റണ്‍സിന് ആറ് വിന്‍ഡീസ് വിക്കറ്റുകള്‍ വീഴ്ത്തിയ താരത്തിന്റെ പ്രകടനം താന്‍ എന്ത് കൊണ്ടു ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്നും ഇംഗ്ലണ്ടിന്റെ മികച്ച ബൗളര്‍ ആണെന്ന് തെളിയിക്കുന്നതായിരുന്നു.

ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ആദ്യ സെഷനില്‍ വീണ വിക്കറ്റുകള്‍ എല്ലാം ബ്രോഡ് നേടിയതായിരുന്നു. 197 റണ്‍സിന് സന്ദര്‍ശകരെ എറിഞ്ഞിട്ടപ്പോള്‍ ജെയിംസ് ആന്‍ഡേഴ്സണെയും സ്റ്റുവര്‍ട് ബ്രോഡിനെയും ആദ്യ ടെസ്റ്റില്‍ ബൗളിംഗ് ഏല്പിക്കാതിരുന്നത് മണ്ടന്‍ തീരുമാനം ആയിപ്പോയെന്ന് ഇംഗ്ലണ്ട് മാനേജ്മെന്റ് കരുതുന്നുണ്ടാവും.

ആദ്യ ടെസ്റ്റില്‍ ബ്രോഡിന് പകരം ജോഫ്രയ്ക്കും മാര്‍ക്ക് വുഡിനുമാണ് ഇംഗ്ലണ്ട് പ്രാമുഖ്യം നല്‍കിയത്. ടെസ്റ്റില്‍ ഇംഗ്ലണ്ട് തോല്‍വിയേറ്റു വാങ്ങുകയും ചെയ്തിരുന്നു.

Exit mobile version