400 ടെസ്റ്റ് വിക്കറ്റ് നേടുന്ന രണ്ടാം ഇംഗ്ലണ്ട് താരമായി സ്റ്റുവര്‍ട് ബ്രോഡ്

400 ടെസ്റ്റ് വിക്കറ്റുകള്‍. ജെയിംസ് ആന്‍ഡേര്‍സണു ശേഷം ഇംഗ്ലണ്ടിനു വേണ്ടി ഈ നേട്ടം കൊയ്യുന്ന ക്രിക്കറ്റര്‍. ഈ ബഹുമതികളാണ് ഇന്ന് ആരംഭിച്ച ഓക്ലാന്‍ഡ് ടെസ്റ്റിന്റെ ആദ്യ ദിവസം സ്റ്റുവര്‍ട് ബ്രോഡ് കരസ്ഥമാക്കിയത്. ഇംഗ്ലണ്ട് ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനു ആഘോഷിക്കാവുന്ന നിമിഷമെന്ന് പറയാവുന്നത് ബ്രോഡിന്റെ ഈ വ്യക്തിഗത നേട്ടം മാത്രമായിരുന്നു.

ന്യൂസിലാണ്ട് ഓപ്പണര്‍ ടോം ലാഥത്തിനെ മടക്കിയയച്ചാണ് ബ്രോഡ് തന്റെ 400ാം ടെസ്റ്റ് വിക്കറ്റ് കരസ്ഥമാക്കിയത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഈ നേട്ടം കൊയ്യുന്ന 15ാം താരമാണ് ബ്രോഡ്. ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ താരവും. ഇന്നത്തെ ദിവസം നേടിയ രണ്ട് വിക്കറ്റുള്‍പ്പെടെ 524 വിക്കറ്റുകളാണ് ആന്‍ഡേര്‍സണിന്റെ നേട്ടം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനാളെ ബ്രസീലിനെ അലിസ്സൺ നയിക്കും, ആദ്യ ഇലവൻ പ്രഖ്യാപിച്ചു
Next articleമിനേർവ പഞ്ചാബിനെ അഭിനന്ദിച്ച് ഫിഫാ പ്രസിഡന്റ്