
ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനു ബെന്‍ സ്റ്റോക്സിന്റെയും ക്രിസ് വോക്സിന്റെയും സേവനം ലഭ്യമാകില്ല. പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മുതല്‍ ഇരുവരും പരിക്കേറ്റ് പുറത്തായിരുന്നുവെങ്കിലും ഏകദിന പരമ്പരയുടെ പകുതിയോട് ഇരുവരും ടീമിനൊപ്പം ചേരുമെന്ന പ്രതീക്ഷയിലായിരുന്നു ഇംഗ്ലണ്ട് ക്യാമ്പ്.
ഇപ്പോള്‍ ഇരു താരങ്ങളും അവസാന മൂന്ന് ഏകദിനങ്ങള്‍ക്ക് കളിക്കാനുണ്ടാകില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തന്നെ വ്യക്തമാക്കുകയായിരുന്നു. സ്റ്റോക്സ് ഇന്ത്യയ്ക്കെതിരെ കളിക്കാന്‍ തയ്യാറാകുമെന്നാണ് വിലയിരുത്തുന്നതെങ്കില്‍ വോക്സിന്റെ മടങ്ങിവരവിനെക്കുറിച്ച് വ്യക്തതയില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
