
- Advertisement -
ന്യൂസിലാണ്ട് ഇലവനെതിരെയുള്ള ദ്വിദിന സന്നാഹ മത്സരത്തില്‍ ബെന്‍ സ്റ്റോക്സ് കളിക്കില്ല. പുറത്തിനേറ്റ ചെറിയ പരിക്കാണ് കാരണം. ടെസ്റ്റ് മത്സരങ്ങള്‍ക്കായി താരത്തിനെ സജ്ജമാക്കുന്നതിനു വേണ്ടിയാണ് സന്നാഹ മത്സരത്തില്‍ സ്റ്റോക്സിനെ കളിപ്പിക്കേണ്ടതില്ല എന്ന് ഇംഗ്ലണ്ട് ടീം മാനേജ്മെന്റ് തീരുമാനിച്ചത്. സെപ്റ്റംബര്‍ 2017ല്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് ബെന്‍ സ്റ്റോക്സ് അവസാനമായി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുന്നത്.
ക്രിസ് വോക്സ്, ക്രെയിഗ് ഓവര്ട്ടണ് എന്നിവരാണ് പരിക്ക് മൂലം ആദ്യ സന്നാഹ മത്സരത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട താരങ്ങള്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement