
- Advertisement -
ഇംഗ്ലണ്ടിനു ബെന്‍ സ്റ്റോക്സിന്റെ സേവനം ഏകദിനങ്ങളില്‍ നഷ്ടമാകുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് കുറിപ്പ്. ഹാംസ്ട്രിംഗ് പരിക്ക് മൂലം സ്കോട്ലാന്ഡിനെതിരെയുള്ള ഏകദിനവും ഓസ്ട്രേലിയയ്ക്കെതിരെയുള്ള അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ആദ്യ രണ്ടോ-മൂന്നോ മത്സരങ്ങളിലും താരത്തിനു കളിക്കാനാകില്ലെന്നാണ് അറിയുന്നത്.
പകരം സ്കോട്ലാന്ഡിനെതിരെ ദാവീദ് മലനെയും ഓസ്ട്രേലിയന്‍ പരമ്പരയിലേക്ക് സാം ബില്ലിംഗ്സിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്കോട്ലാന്ഡ് മത്സരം ജൂണ്‍ 10നു എഡിന്ബര്ഗിലം ഓസ്ട്രേലിയന്‍ പരമ്പര ഓവലില്‍ ജൂണ്‍ 13നും ആരംഭിക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement