Picsart 23 11 10 16 09 30 132

സ്റ്റോക്സിന്റെ ശസ്ത്രക്രിയ വിജയകരം

ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്‌റ്റോക്‌സിന്റെ കാൽമുട്ടിന് നടത്തിയ ശസ്ത്രക്രിയ വിജയകരം. സ്റ്റോക്സ് തന്നെയാണ് ആരോഗ്യ അപ്ഡേറ്റ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്‌. 2024 ജനുവരി അവസാനം ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരായ 5 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പൂർണ്ണ ഫിറ്റ്നസ് നേടാൻ ആകും എന്നാണ് സ്റ്റോക്സ് പ്രതീക്ഷിക്കുന്നു.

ഏറെ കാലമായി സ്റ്റോക്സ് പരിക്ക് കാരണം കഷ്ടപ്പെടുകയാണ്. 2023 സീസണിലുടനീളം സ്റ്റോക്സിന്റെ ബൗളിംഗിനെയും ബാറ്റിംഗിനെയും ഈ പരിക്ക് ബാധിച്ചിരുന്നു. കഴിഞ്ഞ ഐ പി എല്ലിലും ഈ കഴിഞ്ഞ ലോകകപിലുൻ സ്റ്റോക്സിന് പരിക്ക് കാരണം നിർണായക മത്സരങ്ങൾ നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ 18 മാസമായി ബെൻ സ്‌റ്റോക്‌സിന് പരിക്ക് ഉണ്ട്‌. സ്റ്റോക്സ് ഏറെ കാലമായി ബൗളും ചെയ്യുന്നുണ്ടായിരുന്നില്ല.

Exit mobile version