
ബെന്‍ സ്റ്റോക്സിനെ ആഷസ് കളിക്കുവാന്‍ അനുവദിക്കരുതെന്ന് അഭിപ്രായപ്പെട്ട് ഷെയിന്‍ വാട്സണ്. തന്റെ തെറ്റ് മനസ്സിലാക്കുവാന്‍ ഈ നടപടിയാണ് ഏറ്റവും ഉത്തമമെന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം അഭിപ്രായപ്പെട്ടു. ഒരു കളിക്കാരനെന്ന നിലയില്‍ ഇത്തരം നടപടികള്‍ സ്റ്റോക്സിനും തെറ്റില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മെച്ചപ്പെടുവാന്‍ അവസരം നല്‍കുമെന്ന് ഷെയിന്‍ വാട്സണ് പറഞ്ഞു.
സ്റ്റോക്സിനെ പോലെ കഴിവുള്ള താരത്തിന്റെ സേവനം ലഭിക്കാത്തത് ഇംഗ്ലണ്ടിനെ അലട്ടുന്നുണ്ടെന്നും ടീമില്‍ ആത്മവിശ്വാസക്കുറവ് പ്രകടമാണെന്നും ഷെയിന്‍ വാട്സണ് സിഡ്നി മോണിംഗ് ഹെറാള്‍ഡ് പത്രത്തിനോട് സംസാരിക്കുമ്പോള്‍ അഭിപ്രായപ്പെട്ടു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial