
- Advertisement -
ഏറെ നാളായി ടീമിനു പുറത്തിരിക്കുന്ന ബെന്‍ സ്റ്റോക്സ് ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനു ലക്ഷ്യം വയ്ക്കുന്നത് വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റിലൂടെ. പേശി വലിവ് മൂലം ഇംഗ്ലണ്ട് ടീമില്‍ നിന്ന് പുറത്ത് പോയ താരം അടുത്താഴ്ച നടക്കുന്ന ടി20 ബ്ലാസ്റ്റില്‍ ഡര്ഹമ്മിനു വേണ്ടി കളിച്ചു കൊണ്ട് കളത്തിലേക്ക് എത്തും. യോര്‍ക്ക്ഷയര്‍ വൈക്കിംഗ്സിനെയാണ് ജൂലൈ 5നു ഡര്‍ഹം ജെറ്റ്സ് നേരിടാനരുങ്ങുന്നത്.
മത്സരത്തില്‍ താരം ബാറ്റ്സ്മാനായി മാത്രമാവും കളിക്കുക. ബൗളിംഗ് താരം ചെ്യയുകയില്ലെന്നാണ് അറിയുന്നത്. ജൂലൈ 8നു ഇന്ത്യയ്ക്കെതിരെയുള്ള മൂന്നാം ടി20യില്‍ സ്റ്റോക്സ് ഇംഗ്ലണ്ടിനൊപ്പം ചേരും
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement