Benstokes

കോഹ്‌ലിയും രോഹിതും ഇല്ലെങ്കിലും ഇന്ത്യയെ നേരിടുക എളുപ്പമാകില്ല; ബെൻ സ്റ്റോക്സ്


വിരാട് കോഹ്ലി, രോഹിത് ശർമ്മ, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയ ഇതിഹാസ താരങ്ങളില്ലാതെയാണ് ഇന്ത്യ പുതിയ യുഗത്തിലേക്ക് കടക്കുന്നതെങ്കിലും, ഈ ടീമിനെ കുറച്ചുകാണുന്നില്ലെന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് വ്യക്തമാക്കി. ജൂൺ 20 വെള്ളിയാഴ്ച ഹെഡിംഗ്‌ലിയിൽ ആരംഭിക്കുന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു സ്റ്റോക്സ്.



“ആ ക്രിക്കറ്റ് ശക്തികേന്ദ്രത്തിൽ എത്രത്തോളം പ്രതിഭകളുണ്ടെന്ന് ലോകം മുഴുവൻ അറിയാം,” സ്റ്റോക്സ് പറഞ്ഞു. “ആ താരങ്ങൾ കളിക്കുന്നില്ല എന്നതുകൊണ്ട് അവർക്ക് പകരം വരുന്നവർ കുറഞ്ഞ വെല്ലുവിളി ഉയർത്തുന്നവരാണെന്ന് അർത്ഥമാക്കുന്നില്ല.” അദ്ദേഹം പറഞ്ഞു.


Exit mobile version