Site icon Fanport

ബാസ്ബോളിന്റെ ഏറ്റവും വലിയ വിജയമാണിത്, തോൽക്കുമെന്ന ഭയത്തിൽ ഞങ്ങൾ കളിക്കാറില്ല എന്ന് സ്റ്റോക്സ്

ഇന്ത്യക്ക് എതിരായ പരമ്പരയിലെ വിജയം താൻ ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷമുള്ള ഏറ്റവും മികച്ച വിജയമാണെന്ന് ബെൻ സ്റ്റോക്സ്. ബാസ്ബോൾ ശൈലിയുടെ ഏറ്റവും മികച്ച വിജയങ്ങളിൽ ഒന്നായി താൻ ഈ മത്സരത്തെ വിലയിരുത്തുന്നു എന്ന് സ്റ്റോക്സ് മത്സര ശേഷം പറഞ്ഞു.

ബെൻ സ്റ്റോക്സ് 24 01 28 20 19 18 858

“എനിക്ക് തോന്നുന്നു, നായകസ്ഥാനം ഏറ്റെടുത്തതിന് ശേഷം, ഞങ്ങൾക്ക് മികച്ച നിമിഷങ്ങളും മികച്ച വിജയങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ ഞങ്ങൾ കളിക്കുന്ന രീതി വെച്ചാൽ ഈ വിജയം അത്തരം വിജയങ്ങളിൽ ഒന്നാമതായി നിൽക്കുന്നു.” സ്റ്റോക്സ് പറഞ്ഞു.

“ഇതാദ്യമായാണ് ഞാൻ ഇന്ത്യയിൽ ക്യാപ്റ്റൻ ആകുന്നത്. ഞാൻ ഒരുപാട് ക്രിക്കറ്റ് കാണും, ഞാൻ ഒരു തീക്ഷ്ണ നിരീക്ഷകനാണ്. എനിക്ക് കളി കാണാൻ ഇഷ്ടമാണ്. ഇന്ത്യൻ സ്പിന്നർമാർ എങ്ങനെ ബൗൾ ചെയ്യുന്നുവെന്ന് ഞാൻ കാണുന്നു. ഞാൻ വിശകലനം ചെയ്യുന്നു, കാരണം ഞങ്ങൾ ഈ മത്സരം ജയിക്കാൻ ഇന്ത്യയെ വീഴ്ത്താൻ ആഗ്രഹിച്ചു” സ്റ്റോക്സ് പറഞ്ഞു.

“നിങ്ങൾ തോൽക്കാം. പക്ഷെ പരാജയത്തെ ഞാൻ ഭയപ്പെടുന്നില്ല. വിജയിക്കാനായി ശ്രമിച്ചു എന്ന സന്തോഷത്തിൽ ഞാൻ അടുത്ത പ്രഭാതത്തെ നേരിടും.” സ്റ്റോക്സ് പറഞ്ഞു.

Exit mobile version