അംലയ്ക്ക് പകരക്കാരനായി ഡേല്‍ സ്റ്റെയിന്‍ ഹാംഷയറില്‍

പരിക്കേറ്റ സ്വന്തം നാട്ടുകാരനും ദേശീയ ടീമിലെ സഹതാരവുമായ ഹാഷിം അംലയ്ക്ക് പകരം ഹാംഷയറില്‍ എത്തി ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡേല്‍ സ്റ്റെയിന്‍. മേയ് മാസം അവസാനത്തോടെയാണ് പരിക്കേറ്റ അംല നാട്ടിലേക്ക് മടങ്ങിയത്. പരിക്ക് അത്ര സാരമല്ലെങ്കിലും കൂടുതല്‍ പരിശോധനയ്ക്കായി ദേശീയ ടീമിനൊപ്പം ചേരുകയായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ ശ്രീലങ്കന്‍ പര്യടന സമയത്ത് പൂര്‍ണ്ണാരാഗ്യവാനാകുന്നതിന്റെ ഭാഗമായി അംലയോട് കൗണ്ടിയിലേക്ക് മടങ്ങേണ്ടതില്ലെന്ന് അറിയിക്കുകയായിരുന്നു.

മികച്ച ഫോമില്‍ കളിക്കുകയായിരുന്നു ഹാഷിം അംല യുവതാരങ്ങള്‍ക്കും തന്റെ അനുഭവ സമ്പത്ത് പങ്കുവയ്ക്കുകയായിരുന്നു എന്നാണ് ഹാംഷയറിന്റെ ക്രിക്കറ്റ് ഡയറക്ടര്‍ ഗൈല്‍സ് പറഞ്ഞത്. ഹാംഷയറിന്റെ അടുത്ത മൂന്ന് കൗണ്ടി മത്സരങ്ങള്‍ക്ക് പുറമേ ജൂണില്‍ നടക്കുന്ന റോയല്‍ ലണ്ടന്‍ വണ്‍-ഡേ കപ്പ് സെമി ഫൈനലിലും സ്റ്റെയിന്‍ കളിക്കുമെന്നാണ് അറിയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial