ചതുര്‍ദിന ടെസ്റ്റ് സ്റ്റെയിനും ഡിവില്ലിയേഴ്സും ടീമില്‍

- Advertisement -

സിംബാബ്‍വേയ്ക്കെതിരെയുള്ള ചതുര്‍ദിന ടെസ്റ്റ് ടീമില്‍ ഇടം പിടിച്ച് എബി ഡിവില്ലിയേഴ്സും ഡെയില്‍ സ്റ്റെയിനും. നാല് മുന്‍ നിര പേസ് ബൗളര്‍മാരെ ഉള്‍പ്പെടുത്തിയുള്ള സ്ക്വാഡിനെയാണ് ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്ന എബി ഡിവില്ലിയേഴ്സും ടീമില്‍ തിരികെ എത്തിയിട്ടുണ്ട്. നായകന്‍ ഫാഫ് ഡു പ്ലെസിയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിവില്ലിയേഴ്സും ഡു പ്ലെസിയും പൂര്‍ണ്ണ ആരോഗ്യവാന്മാരാണെങ്കില്‍ മാത്രമേ ടെസ്റ്റില്‍ മത്സരിക്കുകയുള്ളു എന്നാണ് സൂചന.

സ്ക്വാഡ്: ഫാഫ് ഡു പ്ലെസി, ഹാഷിം അംല, ടെംബ ബാവുമ, ക്വിന്റണ്‍ ഡിക്കോക്, ത്യൂനിസ് ഡി ബ്രൂയിന്‍, എബി ഡി വില്ലിയേഴ്സ്, ഡീന്‍ എല്‍ഗാര്‍, കേശവ് മഹാരാജ്, എയ്ഡന്‍ മാര്‍ക്രം,മോണേ മോര്‍ക്കെല്‍, ആന്‍ഡിലെ ഫെഹ്‍ലുക്വായോ, വെറോണ്‍ ഫിലാന്‍ഡര്‍, കാഗിസോ റബാഡ, ഡെയില്‍ സ്റ്റെയിന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement