Stevensmith

സ്മിത്തും ഓസ്ട്രേലിയയും കുതിയ്ക്കുന്നു

മെൽബേൺ ടെസ്റ്റിന്റെ രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍. 7 വിക്കറ്റ് നഷ്ടത്തിൽ ടീം 454 റൺസാണ് രണ്ടാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ നേടിയിരിക്കുന്നത്. 311/6 എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയെ സ്റ്റീവന്‍ സ്മിത്ത് ആണ് മുന്നോട്ട് നയിക്കുന്നത്.

ഏഴാം വിക്കറ്റിൽ പാറ്റ് കമ്മിന്‍സുമായി താരം ഇന്ന് നൂറ് റൺസ് കൂടി നേടിയ ശേഷമാണ് കമ്മിന്‍സിനെ ജഡേജ പുറത്താക്കിയത്. 49 റൺസാണ് കമ്മിന്‍സ് നേടിയത്. സ്മിത്ത് പുറത്താകാതെ 139 റൺസിലും കൂട്ടിന് 15 റൺസുമായി മിച്ചൽ സ്റ്റാര്‍ക്കുമാണ് ക്രീസിലുള്ളത്.

സ്മിത്ത് ഇന്ന് തന്റെ ടെസ്റ്റിലെ 34ാം ശതകവും ഇന്ത്യയ്ക്കതിരെയുള്ള 11ാം ശതകവുമാണ് നേടിയത്.

Exit mobile version