യോര്‍ക്ക്ഷയറിനു പുതിയ നായകന്‍, സ്റ്റീവന്‍ പാറ്റേര്‍സണ്‍ ടീമിനെ നയിക്കും

2018 സീസണില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ യോര്‍ക്ക്ഷയറിനെ സ്റ്റീവന്‍ പാറ്റേര്‍സണ്‍ നയിക്കും. ഗാരി ബല്ലാന്‍സില്‍ നിന്നാണ് സ്റ്റീവന്‍ പാറ്റേര്‍സണ്‍ ടീമിന്റെ നായകനായി നിയമിക്കപ്പെട്ടത്. 2019 വരെ പുതിയ കരാറും താരം സൈന്‍ ചെയ്തിട്ടുണ്ട്. ഒരു വര്‍ഷത്തെ അധിക കരാര്‍ ഒപ്പുവെച്ചത് വഴി താരം യോര്‍ക്ക്ഷയറുമായി തത്വത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.

2005ലാണ് യോര്‍ക്ക്ഷയറിനു വേണ്ടി പാറ്റേര്‍സണ്‍ അരങ്ങേറ്റം കുറിക്കുന്നത്. സീസണില്‍ ഇതുവരെ 8 മത്സരങ്ങളില്‍ പാറ്റേര്‍സണ്‍ ടീമിനെ നയിച്ചിട്ടുണ്ട്. തന്റെ പ്രകടനത്തെ ബാധിക്കുന്നു എന്ന കാരണത്താലാണ് ഗാരി ബല്ലാന്‍സില്‍ നിന്ന് ചില മത്സരങ്ങളില്‍ പാറ്റേര്‍സണും ക്യാപ്റ്റന്‍സി ചുമതല നല്‍കിയത്. നയിച്ച എട്ട് മത്സരങ്ങളില്‍ ആറെണ്ണത്തില്‍ ടീം വിജയം നേടിയതോടെ കൗണ്ടി തുടര്‍ന്നും ടീമിനെ നയിക്കുവാന്‍ സ്റ്റീവ് പാറ്റേര്‍സണ്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഒടുവിൽ റൊണാൾഡോക്ക് ഫ്രീകിക്കിൽ നിന്നും ഒരു ഗോൾ
Next articleഡി ഹെയക്ക് പിന്തുണയുമായി ജോസെ മൊറീഞ്ഞോ