Site icon Fanport

ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റീവൻ ഫിൻ വിരമിച്ചു

മുൻ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റീവൻ ഫിൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. വലംകൈയ്യൻ പേസർ തന്റെ അന്താരാഷ്ട്ര കരിയറിൽ ഇംഗ്ലണ്ടിനായി 36 ടെസ്റ്റുകളും 69 ഏകദിനങ്ങളും 21 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. പരിക്ക് സ്ഥിരമായി വേട്ടയാടിയത് കൊണ്ടാണ് ക്രിക്കറ്റ് നിർത്തുന്നത് എന്ന് ഫിൻ പറഞ്ഞു.

Picsart 23 08 14 20 17 50 870

“കഴിഞ്ഞ 12 മാസമായി ഞാൻ എന്റെ ശരീരവുമായി യുദ്ധം ചെയ്യുന്നു, അതിൽ ഇപ്പോൾ പരാജയം സമ്മതിച്ചു” ഫിൻ പറഞ്ഞു.

വലംകൈയ്യൻ ഫാസ്റ്റ് ബൗളറായ അദ്ദേഹം 2010 മുതൽ 2017 വരെ ഇംഗ്ലണ്ടിനൊപ്പം ഉണ്ടായിരുന്നു.
ടെസ്റ്റ് മത്സരങ്ങളിലെ ഫിന്നിന് മികച്ച റെക്കോർഡ് ആയിരുന്നു. 30.40 എന്ന മികച്ച ശരാശരിയിൽ 125 വിക്കറ്റുകൾ അദ്ദേഹം ടെസ്റ്റിൽ നേടിയിട്ടുണ്ട്. ഏകദിനത്തിൽ 102 വിക്കറ്റും ടി20യിൽ 27 വിക്കറ്റും അദ്ദേഹം ഇംഗ്ലണ്ടിനായി നേടി.

Exit mobile version