സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കി രാജസ്ഥാന്‍ റോയല്‍സ്

ന്യൂലാന്‍ഡ്സ് വിവാദത്തില്‍ ഓസ്ട്രേലിയന്‍ നായക സ്ഥാനത്ത് നിന്ന് സ്വയം ഒഴിവായ സ്റ്റീവന്‍ സ്മിത്തിനെ നായക സ്ഥാനത്ത് നിന്ന് നീക്കി ഐപിഎല്‍ ഫ്രാഞ്ചൈസി രാജസ്ഥാന്‍ റോയല്‍സ്. ആദ്യം നായക സ്ഥാനത്ത് നിന്ന് ഒഴിവാക്കില്ല എന്ന സ്റ്റീവന്‍ സ്മിത്ത് അറിയിച്ചിരുന്നുവെങ്കിലും താരത്തിനെതിരെ കടുത്ത സമ്മര്‍ദ്ദം ഉയരുകയായിരുന്നു. ഓസ്ട്രേലിയന്‍ സ്പോര്‍ട്സ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് സ്മിത്തും വാര്‍ണറും തങ്ങളുടെ പദവിയില്‍ നിന്ന് വിട്ടു നില്‍ക്കുവാന്‍ തീരുമാനിച്ചത്. ഇതിനു തൊട്ടുപിന്നാലെയാണ് രാജസ്ഥാന്‍ റോയല്‍സ് സ്മിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്.

സ്മിത്തിനെ പുറത്താക്കണമെന്ന് രാജസ്ഥാന്‍ റോയല്‍സ് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. സണ്‍റൈസേഴ്സ് ഹൈദ്രബാദിന്റെ നായക സ്ഥാനത്തുള്ള ഡേവിഡ് വാര്‍ണര്‍ക്കെതിരെ ഇത്തരം നടപടിയുണ്ടാകുമോ എന്നാണ് ടീമിന്റെ ആരാധകര്‍ ഇനി ഉറ്റുനോക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleനാലാം ദിവസം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് പുറത്തായി ജോ റൂട്ട്
Next articleഇന്ത്യൻ അണ്ടർ 16 ടീമിന് കിരീടം