ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ പോകില്ലെന്ന് അറിയിച്ച് സ്റ്റീവന്‍ സ്മിത്ത്

തനിക്ക് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ പോകില്ലെന്ന് അറിയിച്ച് സ്റ്റീവന്‍ സ്മിത്ത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരം ഇത് അറിയിച്ചത്. ട്വീറ്റ് താഴെ :

സംഭവിച്ചതെല്ലാം മറന്ന് മുന്നേറുവാനാണ് തന്റെ തീരുമാനം. രാജ്യത്തിനെ ഇനിയും പ്രതിനിധീകരിക്കണമെന്നതാണ് ആഗ്രഹം. ക്യാപ്റ്റനെന്ന നിലയില്‍ സംഭവങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം തനിക്കാണെന്ന് ഉറച്ച് വിശ്വസിക്കുന്നു. അതിനാല്‍ തന്നെ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ശിക്ഷയ്ക്കെതിരെ അപ്പീല്‍ പോകില്ല. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുവാനുള്ള കടുത്ത ശിക്ഷയായാണ് താന്‍ അതിനെ കാണുന്നത്. അതിനെ അംഗീകരിക്കുകയും ചെയ്യുന്നു.

നേരത്തെ ഓസ്ട്രേലിയന്‍ ബോര്‍ഡ് നടപടിയ്ക്കെതിരെ ഡേവിഡ് വാര്‍ണര്‍ അപ്പീല്‍ പോകുമെന്ന് അറിയിച്ചിരുന്നു. വാര്‍ണറുടെ അഭിഭാഷകര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടതായും വാര്‍ത്ത വന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലോൺസ്റ്റാറിനെതിരെ ഡെൽഹി യുണൈറ്റഡിന് ഏകപക്ഷീയ ജയം
Next articleഅൽ സാദിന്റെ പരിശീലകനാകാൻ സാവി