primus mobile
primus mobile

അഭ്യൂഹങ്ങള്‍ സത്യമായി, അത് സ്റ്റീവ് റോഡ്സ് തന്നെ

മുന്‍ ദിവസങ്ങളില്‍ പുറത്ത് വന്ന വാര്‍ത്തകള്‍ ശരിയായി ഭവിച്ച് സ്റ്റീവ് റോഡ്സിനെ ബംഗ്ലാദേശിന്റെ പുതിയ കോച്ചായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പുറത്ത് വിട്ടു. ഒക്ടോബര്‍ 2017ല്‍ ചന്ദിക ഹതുരുസിംഗേ അപ്രതീക്ഷിതമായി കോച്ചിംഗ് പദവി ഒഴിഞ്ഞ ശേഷം എട്ട് മാസങ്ങളോളം കോച്ചില്ലാതെയാണ് ബംഗ്ലാദേശ് മത്സരങ്ങളില്‍ പങ്കെടുത്തത്. 2020 ലോക ടി20യുടെ അവസാനം വരെ റോഡ്സ് ബംഗ്ലാദേശിന്റെ കോച്ചായി തുടരുമെന്നാണ് കരാര്‍.

കഴിഞ്ഞ ദിവസം ബംഗ്ലാദേശ് ബോര്‍ഡ് ചീഫ് നസ്മുള്‍ ഹസന്‍ കോച്ചിന്റെ അഭാവമാണ് ബംഗ്ലാദേശിന്റെ പ്രകടനത്തെ ബാധിക്കുന്നതെന്ന് അഭിപ്രായപ്പെട്ടിരുന്നു. മുന്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍ ഇംഗ്ലണ്ടിന്റെ പുതിയ താരങ്ങളെ കണ്ടെത്തുവാനുള്ള ദൗത്യം ഏല്പിക്കപ്പെട്ടിരുന്നുവെങ്കിലും ഇനി റോഡ്സ് പുതിയ ദൗത്യം ഏറ്റെടുക്കുന്നതിനാല്‍ പകരം ആളെ കണ്ടെത്തേണ്ടതായിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial