
മുന്‍ ഇംഗ്ലണ്ട് കീപ്പര്‍ സ്റ്റീവ് റോഡ്സ് ബംഗ്ലാദേശിന്റെ മുഖ്യ കോച്ചായേക്കുമെന്ന് അഭ്യൂഹങ്ങള്‍. വരും ദിവസങ്ങളില്‍ റോഡ്സ് ബംഗ്ലാദേശില്‍ ഇന്റര്‍വ്യൂവിനായി എത്തുമന്ന് ബിസിബി ചീഫ് എക്സിക്യൂട്ടീവ് നിസാമ്മുദ്ദീന്‍ ചൗധരി അറിയിച്ചിരുന്നു. ബോര്‍ഡുമായി അടുത്ത വൃത്തങ്ങള്‍ കഴിഞ്ഞ എട്ട് മാസമായി ഒഴിഞ്ഞ് കിടക്കുന്ന കോച്ചിംഗ് സ്ഥാനം റോഡ്സ് എടുക്കുമെന്നാണ് പറയുന്നത്.
ഇന്റര്‍വ്യൂവില്‍ 2019 ലോകകപ്പ്, 2020 ലോക ടി20 എന്നിവയില്‍ ബംഗ്ലാദേശ് ക്രിക്കറ്റിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ എന്താകുമെന്നാണ് ബംഗ്ലാദേശ് ബോര്‍ഡ് അധികൃതര്‍ അറിയുവാന്‍ ആഗ്രഹിക്കുന്നതെന്ന് അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. ബംഗ്ലാദേശിനെ കോച്ച് തിരഞ്ഞെടുപ്പില്‍ സഹായിക്കുവാന്‍ ഗാരി കിര്‍സ്റ്റനെ കണ്‍സള്‍ട്ടന്റായി നിയമിച്ചിട്ടുണ്ട്.
ബോര്‍ഡും കിര്‍സ്റ്റനും തയ്യാറാക്കിയ പട്ടികയില്‍ ഏറ്റവും പരിചയസമ്പത്തുള്ള വ്യക്തിയെന്നതും ലോകകപ്പ് ഇംഗ്ലണ്ടില്‍ നടക്കുന്നു എന്നതും റോഡ്സിനു അനുകൂലമായി മാറിയേ്കകുമെന്നാണ് വിലയിരുത്തല്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial