ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി സ്റ്റീവ് ഒക്കീഫേ, ഏകദിനത്തില്‍ കെയിന്‍ റിച്ചാര്‍ഡ്സണ്‍

- Advertisement -

ജോഷ് ഹാസല്‍വുഡിനു പരിക്കേറ്റതിനെ തുടര്‍ന്ന് പകരക്കാരനായി ഓസ്ട്രേലിയ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തി സ്റ്റീവ് ഒക്കീഫേ. ബംഗ്ലാദേശിലേക്കുള്ള പ്രാഥമിക സ്ക്വാഡിലേക്ക് ഒക്കീഫേയെ തിരഞ്ഞെടുത്തില്ലായിരുന്നു. പകരം ആഷ്ടണ്‍ അഗറിനെയാണ് ഓസ്ട്രേലിയ പരിഗണിച്ചത്. ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് വേണ്ടി മികച്ച പ്രകടനം ഒക്കീഫേ പുറത്തെടുത്തിരുന്നുവെങ്കിലും ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിലേക്ക് താരത്തെ ഒഴിവാക്കുകയായിരുന്നു.

ഇന്ത്യയ്ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ജോഷ് ഹാസല്‍വുഡിനു പകരം കെയിന്‍ റിച്ചാര്‍ഡ്സണിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement