സ്റ്റെര്‍ലിംഗ് ലോകം ശ്രദ്ധിക്കേണ്ട ക്രിക്കറ്റര്‍: ഓയിന്‍ മോര്‍ഗന്‍

- Advertisement -

പോള്‍ സ്റ്റിര്‍ലിംഗിന്റെ പ്രകടനം ലോകം മുഴുവന്‍ ശ്രദ്ധിക്കേണ്ട ഒന്നാണെന്ന് ഇംഗ്ലണ്ട് ഏകദിന നായകന്‍ ഓയിന്‍ മോര്‍ഗന്‍. ടി10 ക്രിക്കറ്റില്‍ കേരള കിംഗ്സിനു വേണ്ടി മികച്ച പ്രകടനമാണ് സ്റ്റിര്‍ലിംഗ് ഫൈനലിലും ഗ്രൂപ്പ് ഘട്ടങ്ങളിലും പുറത്തെടുത്തത്. 2 ഓവറുകള്‍ ശേഷിക്കെയാണ് സ്റ്റെര്‍ലിംഗും മോര്‍ഗനും ചേര്‍ന്ന് പഞ്ചാബി ലെജന്‍ഡ്സ നല്‍കിയ ലക്ഷ്യമായ 121 റണ്‍സ് മറികടന്നത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 181 റണ്‍സാണ് സ്റ്റിര്‍ലിംഗ് ടി0 ക്രിക്കറ്റ് ലീഗില്‍ നേടിയത്. അഫ്ഗാനിസ്ഥാനെതിരെ നടന്ന ഏകദിന മത്സരത്തിലും സ്റ്റിര്‍ലിംഗ് തകര്‍പ്പന്‍ ശതകവുമായി അയര്‍ലണ്ടിനെ പരമ്പര വിജയിക്കുവാന്‍ സഹായിച്ചിരുന്നു.

Francois Nel / Getty Images

അയര്‍ലണ്ട് ടീമിന്റെ മത്സരങ്ങള്‍ക്കുള്ള സ്വീകാര്യത കുറവായതാണ് സ്റ്റിര്‍ലിംഗിന്റെ കഴിവ് ലോകം ശ്രദ്ധിക്കാതെ പോയതെന്ന് മോര്‍ഗന്‍ അഭിപ്രായപ്പെട്ടു. മിഡില്‍സെക്സില്‍ സ്റ്റെര്‍ലിംഗിനൊപ്പം കളിച്ചിട്ടുള്ള മോര്‍ഗന്‍ മുമ്പ് അയര്‍ലണ്ട് ടീമിലും കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement