
ചെന്നൈയില്‍ ഇന്ത്യ ഓസ്ട്രേലിയെ ആതിഥ്യം വഹിക്കുമ്പോള്‍ ക്രിക്കറ്റ് കളി കാണുവാന്‍ ടിക്കറ്റ് എടുക്കാന്‍ കാത്തിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ടിക്കറ്റില്‍ തൊട്ടാല്‍ കൈ പൊള്ളാന്‍ സാധ്യത. മുമ്പ് ചെപ്പോക്കില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ടിക്കറ്റ് വില 750 രൂപ ആണെങ്കില്‍ ഇനിയത് 1200നു അടുത്ത് എത്തും.
28% ജിഎസ്ടി മാത്രമല്ല ഈ നിരക്ക് വര്‍ദ്ധനയ്ക്ക് കാരണം ചെന്നൈയിലെ മുന്‍സിപ്പാലിറ്റി ടാക്സായ 25% കൂടി കൂട്ടിയാണ് ഈ 53% നിരക്ക് വര്‍ദ്ധനയ്ക്ക് പിന്നില്‍. മുമ്പ് ഏകദിനങ്ങള്‍ക്കും ടെസ്റ്റുകള്‍ക്കും മുന്‍സിപ്പാലിറ്റി ടാക്സ് ചുമത്താതെ ഇത്രയും നാള് ഈ വര്‍ദ്ധനവ് ജനങ്ങളിലേക്ക് എത്താതെ തടയുകയായിരുന്നു എന്നാണ് തമിഴ്നാട് ക്രിക്കറ്റ് ഒഫീഷ്യല്‍ അറിയിച്ചത്. നിരക്കുകള്‍ കുറയ്ക്കുകയാണെങ്കില്‍ തങ്ങള്‍ക്ക് വലിയ നഷ്ടം സഹിക്കേണ്ടി വരുമെന്നറിയിച്ച അധികൃതര്‍ വരും ദിവസങ്ങളിലെ ചര്‍ച്ചയ്ക്കൊടുവില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് അറിയിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial