ബംഗ്ലാദേശിലേക്ക് സ്റ്റാര്‍ക്കില്ല

@Getty
- Advertisement -

ഓസ്ട്രേലിയയുടെ ബംഗ്ലാദേശിലെ ടെസ്റ്റ് പരമ്പരയില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനു വിശ്രമം നല്‍കി ഓസ്ട്രേലിയ. 13 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചതില്‍ സ്റ്റീവ് ഒക്കേഫയെയും ഒഴിവാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 27നു ആരംഭിക്കുന്ന പരമ്പരയില്‍ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് അടങ്ങിയിട്ടുള്ളത്. പരമ്പരയും ടീം പ്രഖ്യാപനവുമായി മുന്നോട്ട് പോയെങ്കിലും ക്രിക്കറ്റ് ഓസ്ട്രേലിയയും താരങ്ങളും തമ്മിലുള്ള കരാര്‍ ചര്‍ച്ച് ജൂണ്‍ 30നു നടക്കാനിരിക്കുന്നതേയുള്ളു.

ചര്‍ച്ചയില്‍ സമവായം ഉണ്ടാകുന്നില്ലെങ്കില്‍ ഇന്ന് പ്രഖ്യാപിച്ച സ്ക്വാഡില്‍ അടിമുടി മാറ്റം സംഭവിക്കുവാനുള്ള സാധ്യത ഏറെയാണ്. ഇന്ത്യയില്‍ 19 വിക്കറ്റുകള്‍ സ്വന്തമാക്കിയ സ്റ്റീവ് ഒക്കേഫയെ ഒഴിവാക്കിയ ഓസ്ട്രേലിയ ആഷ്ടണ്‍ അഗറിനാണ് അവസരം നല്‍കിയത്. ഹിള്‍ട്ടണ്‍ കാര്‍ട്റൈറ്റിനു സ്ക്വാ‍ഡില്‍ അവസരം നല്‍കിട്ടുണ്ട്.

സ്ക്വാഡ് : സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, മാത്യൂ വെയ്ഡ, മാത്യു റെന്‍ഷാ, ആഷ്ടണ്‍ അഗര്‍, ഹിള്‍ട്ടണ്‍ കാര്‍ട്റൈറ്റ്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ഉസ്മാന്‍ ഖ്വാജ, പാറ്റ് കമ്മിന്‍സ്, ജോഷ് ഹാസല്‍വു‍ഡ്, നഥാന്‍ ലയണ്‍, ഗ്ലെന്‍ മാക്സ്വെല്‍, ജെയിംസ് പാറ്റിന്‍സണ്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement