ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്റ്റാറിന്റെ ആധിപത്യം, 6138.1 കോടി രൂപയ്ക്ക് മീഡിയ അവകാശങ്ങള്‍

ഇന്ത്യയുടെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള മീഡിയ അവകാശങ്ങള്‍ സ്വന്തമാക്കി സ്റ്റാര്‍ സ്പോര്‍ട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. സോണി പിക്ചേര്‍സ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നിവരെയാണ് കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന് വന്ന ഇ-ലേലത്തില്‍ 6138.1 കോടി രൂപയ്ക്ക് മീഡിയ അവകാശങ്ങള്‍ സ്റ്റാര്‍ സ്വന്തമാക്കുകയായിരുന്നു. 2018-23 കാലയളവിലേക്കുള്ള അവകാശങ്ങളാണ് സ്റ്റാര്‍ ഇന്ത്യ നേടിയത്.

2012-18 കാലയളവിലേക്ക് ലേലമുറപ്പിച്ചതിനു 59.39 ശതമാനം അധികം തുകയ്ക്കാണ് സ്റ്റാര്‍ ഇത്തവണ കരാര്‍ സ്വന്തമാക്കിയത്. ഏപ്രില്‍ 15 2018 മുതല്‍ മാര്‍ച്ച് 31 2023വരെയാണ് സ്റ്റാറിനു കരാര്‍ സ്വന്തമാക്കാനായത്. ലേലത്തില്‍ ആദ്യ ആറ് കമ്പനികള്‍ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഫേസ്ബുക്കും ഗൂഗിളുമെല്ലാം പിന്മാറുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിച്ച ലേലം മൂന്നാം ദിവസത്തിലേക്ക് നീങ്ങിയപ്പോള്‍ സ്റ്റാര്‍ വിജയികളായി എത്തുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലോക റെക്കോര്‍ഡോടെ ഓസ്ട്രേലിയയുടെ സ്വര്‍ണ്ണം
Next articleട്രെയിനിങിനിടെ സഹതാരത്തെ ഇടിച്ച ഗോൾകീപ്പറുടെ വിരലൊടിഞ്ഞു, ഇനി സീസണിൽ കളിക്കില്ല