വീണ്ടും പരിക്ക്, ചാമര കപുഗേധരയും പുറത്ത്, അടുത്ത ഏകദിനത്തില്‍ പുതിയ നായകന്‍

ശ്രീലങ്കയെ വിടാതെ പിന്തുടരുകയാണ് ദുര്‍വിധി. ഇന്ത്യന്‍ പര്യടനം ആരംഭിച്ചത് മുതല്‍ വിലക്കും പരിക്കും നാണംകെട്ട തോല്‍വികളും പ്രതിഷേധങ്ങളും എല്ലാം ഒന്നിനു പുറകെ ടീമിനെ വേട്ടയാടുകയാണ്. പരിക്കേറ്റവരുടെ ലിസ്റ്റിലേക്ക് പുതിയ ഒരു താരം കൂടി. ഉപുല്‍ തരംഗയ്ക്ക് വിലക്കേറ്റതിനാല്‍ ക്യാപ്റ്റന്‍ സ്ഥാനം വഹിച്ച ചാമര കപുഗേധരയ്ക്കാണ് ഇപ്പോള്‍ പരിക്കേറ്റതിനാല്‍ അടുത്ത മത്സത്തിനുണ്ടാകില്ല എന്ന് അറിയുവാന്‍ കഴിയുന്നത്. കഴിഞ്ഞ മത്സരത്തില്‍ ദിനേശ് ചന്ദിമലും പരിക്കേറ്റ് പുറത്തായിരുന്നു.

മുന്‍ നായകന്‍ ആഞ്ചലോ മാത്യൂസിനു തന്നെ ചുമതല കൈമാറേണ്ട അവസ്ഥയാണ് ശ്രീലങ്കയ്ക്ക് വന്ന് ചേര്‍ന്നിരിക്കുന്നത്. മാത്യൂസ് അതിനു തയ്യാറാകുമോ എന്നുള്ളത് വേറെ കാര്യം. ഇന്ന് നടന്ന പരിശീലനത്തിനടയിലാണ് താരത്തിനു പരിക്കേറ്റതെന്നാണ് അറിയുവാന്‍ കഴിയുന്നത്.

പരിക്കും വിലക്കും വിടാതെ പിന്തുടരുന്നു ശ്രീലങ്കയെ

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleതിരിച്ചുവരവ് ഉജ്ജ്വലമാക്കി ഷറപ്പോവ
Next articleഡെൽഹി ഡൈനാമോസ് അർജന്റീന സ്ട്രൈക്കർ എത്തില്ല, ആരാധകരോട് മാപ്പു പറഞ്ഞു താരം