ക്ലീനിപേസിനു തോല്‍വി, സ്റ്റെബിലിക്സിനു ജയം 38 റണ്‍സിനു

സ്റ്റെബിലിക്സിനോട് 38 റണ്‍സിന്റെ തോല്‍വി വഴങ്ങി ക്ലീനിപേസ്. ടോസ് ലഭിച്ച ക്ലീനിപേസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സ്റ്റെബിലിക്സ് 8 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 68 റണ്‍സ് നേടിയപ്പോള്‍ ക്ലീനിപേസിനു 8 വിക്കറ്റുകളുടെ നഷ്ടത്തില്‍ 30 റണ്‍സ് മാത്രമേ നേടാനായുള്ളു.

സ്റ്റെബിലിക്സ് ബാറ്റ്സ്മാന്മാരില്‍ മുഹമ്മദ് ഷിയാസ്(23), എബിന്‍ ജെയിംസ്(15) എന്നിവരാണ് തിളങ്ങിയത്. ക്ലീനിപേസിനു വേണ്ടി രാജീവ് രണ്ടും മിഥുന്‍ എബിന്‍ തോമസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ക്ലീനിപേസ് ബാറ്റ്സ്മാന്മാരില്‍ ഷിയാസ് മുഹമ്മദ് 12 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ 4 ബാറ്റ്സ്മാന്മാര്‍ വ്യക്തിഗത സ്കോര്‍ ഒരു റണ്‍സില്‍ പുറത്തായി. മുഹമ്മദ് ഷിയാസ് സ്റ്റെബിലിക്സിനു വേണ്ടി മൂന്ന് വിക്കറ്റ് നേടി. റിച്ചു ഈപ്പന്‍ രണ്ടും അന്‍വര്‍ സാദത്ത്, ജിതേഷ്, അഭിലാഷ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഷമി വിവാദം, ബിസിസഐ ആന്റി കറപ്ഷന്‍ യൂണിറ്റ് റിപ്പോര്‍ട്ട് വ്യാഴാഴ്ച
Next articleസന്തോഷ് ട്രോഫിയിൽ പഞ്ചാബിന് ജയം