ഒഡീഷയെ പരിശീലിപ്പിക്കാനായി ശിവ സുന്ദര്‍ ദാസ്

ഒഡീഷയെ പരിശീലിപ്പിക്കാനായി ശിവ സുന്ദര്‍ ദാസ്. നിലവിലെ കോച്ചായ ദേബാശിഷ് മൊഹന്തിയ്ക്ക് പകരമായാണ് ദാസ് എത്തുന്നത്. വ്യക്തിപരമായ കാരണങ്ങള്‍ സൂചിപ്പിച്ച് മൊഹന്തി തന്റെ പദവിയില്‍ നിന്ന് പിന്മാറുകയാണെന്ന് അറിയിചിരുന്നു. കഴിഞ്ഞ തവണ പതിനഞ്ച് വര്‍ഷത്തിനിടെ ആദ്യമായി ഒഡീഷ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിരുന്നു. ചാമ്പ്യന്മാരായ ഗുജറാത്തിനോടു ക്വാര്‍ട്ടറില്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും നാളുകള്‍ കൂടിയുള്ള മെച്ചപ്പെട്ട പ്രകടനമായിരുന്നു ഒഡീഷ കഴിഞ്ഞ സീസണില്‍ മൊഹന്തിയുടെ കീഴില്‍ സ്വന്തമാക്കിയത്.

ഇന്ത്യയ്ക്കായി 23 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ശിവ സുന്ദര്‍ ദാസ, രണ്ട് ശതകങ്ങളുള്‍പ്പെടെ 1326 റണ്‍സ് നേടിയിട്ടുണ്ട്. നാല് ഏകദിനങ്ങളിലും താരം ഇന്ത്യന്‍ ജഴ്സി അണിഞ്ഞിട്ടുണ്ട്. 2000-2001 സീസണില്‍ ഒഡീഷയെ രഞ്ജി സീസണിലെത്തിക്കുവാന്‍ താരം വളരെ നിര്‍ണ്ണായകമായ പ്രകടനം പുറത്തെടുത്തിരുന്നു. 2014-15 സീസണില്‍ ദുലീപ് ട്രോഫിയില്‍ ഈസ്റ്റ് സോണ്‍ കോച്ചായും ദാസ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial